ടോറോന്റോ: സെന്റ് ഗ്രിഗോറിയോസ് ഓർത്തോഡോക്സ് ചർച്ച് ഓഫ് ടോറോന്റോയുടെആദ്ധ്യാത്മീക സംഘടനയായഓർത്തഡോക്സ് ക്രിസ്ത്യൻയൂത്ത് മൂവ്മെന്റ് (OCYM) ന്റെ ആഭിമുഖ്യത്തിൽ ടോറോന്റോയിലെവിവിധയുവജനപ്രസ്ഥാനങ്ങളുടെ സഹകരണത്തോട് കൂടി ഫാമിലി & യൂത്ത്കോൺഫറൻസ് സംഘടിപ്പിക്കുന്നു. മെയ് 4 ശനിയാഴ്ച രാവിലെ 9.30 മുതൽവൈകിട്ട് 4 വരെ സെന്റ്ഗ്രിഗോറിയോസ് ഓർത്തോഡോക്സ് പള്ളിയിൽ (Address: 6890, Professional Ct, Mississauga) വച്ച്നടക്കുന്ന പ്രസ്തുത കോൺഫറൻസിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെനോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദികനും അമേരിക്കൻ ഗവൺമെന്റിലെ സീനിയർ ഉദ്യോഗസ്ഥനും പ്രമുഖവാഗ്മിയും ആയ ബഹുമാനപെട്ടഅലക്‌സാണ്ടർ ജെ. കുര്യൻ അച്ചൻ മുഖ്യ പ്രഭാഷണം നിർവഹിക്കും. കോൺഫറൻസിന്റെമുഖ്യ ചിന്താ വിഷയം “Arise, Shine; for thy light has come (Isaiah 60:1)” എന്നതാണ്. ഇതോടനുബന്ധിച്ച് യുവജനസംഗമം, കുടുംബ സംഗമം,ഗാനശുശ്രുഷ, വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ളചർച്ചകൾ എന്നിവയും നടത്തപ്പെടുന്നതായിരിക്കും. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത്ഈസ്റ് അമേരിക്കൻ ഭദ്രാസനത്തിൽ ഉൾപ്പെട്ടടോറോന്റോ സെന്റ്ഗ്രീഗോറിയോസ് ഓർത്തോഡോക്സ്ഇടവകയിലെ OCYM, ആരാധന, പഠനം, സേവനംഎന്നിവയ്‌ക് പ്രാമുഖ്യംനൽകിക്കൊണ്ട്കഴിഞ്ഞ 7 വർഷമായി മാതൃകാപരമായിപ്രവർത്തിച്ചു വരുന്നു. നിരവധി സേവനപ്രവർത്തനങ്ങൾ ഇക്കാലയളവിൽ നടത്തുവാൻഈ യൂണിറ്റിന്കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ നിരവധി നിരാലംബരായകുടുംബങ്ങൾക്കും രോഗികൾക്കും എല്ലാ വർഷവുംസഹായംനൽകി വരുന്നു. ടോറോന്റോ മേഖലയിൽ OCYM ന്റെ ആഭിമുഖ്യത്തിൽ ഇദംപ്രഥമമായി നടത്തപ്പെടുന്ന ഫാമിലി യൂത്ത്കോൺഫറൻസിന്റെരജിസ്‌ട്രേഷൻ ആരംഭിച്ചതായി വികാരിറവ:ഫാ:ഡാനിയേൽപുല്ലേലിൽ , സെക്രട്ടറി ലെജിൻ ചാക്കോഎന്നിവർഅറിയിച്ചു. ഓൺലൈൻ ആയി രജിസ്റ്റർചെയ്യുവാൻ http://sgoctoronto.org /ocym/ കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക : Biju Mathew – Ph : 647-986-5122, Anish Mathew – Ph : 647-818-6125,…