കുന്നന്താനം, മൈലമൺ പള്ളി പെരുന്നാളിന് കൊടിയേറി

കുന്നന്താനം – വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിൽ സ്ഥാപിക്കപ്പെട്ടതും, പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പിനാൽ നാടിനു അനുഗ്രഹമായി നിലകൊള്ളുകയും ചെയ്യുന്ന മൈലമൺ സെന്റ്. ജോർജ് ഓർത്തഡോക്സ്‌ പളളിയിൽ വി.ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ്യ് മാസം 5,6,7,8 ,തീയതികളിൽ നടത്തപ്പെടുന്നു. ഏപ്രിൽ 28 ഞായറാഴ്ച വി. കുർബാനയ്ക്കു ശേഷം വികാരി റവ.ഫാ. കെ.വി. തോമസ് കൊടിയേറ്റി. മെയ്യ് 5 ഞായറാഴ്ച മലങ്കരസഭ ഗുരുരത്നം റവ.ഫാ. ഡോ. റ്റി.ജെ ജോഷ്വാ വിശുദ്ധ കുർബാന അർപ്പിക്കുകയും, മെയ്യ് 6 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് ഓർത്തഡോക്സ്‌ വൈദീക സെമിനാരി പ്രൊഫസ്സർ റവ.ഫാ. ഡോ. റെജി മാത്യു അച്ഛൻ വചന ശുശ്രൂഷ നടത്തുകയും ചെയ്യുന്നു. മെയ്യ് 7 ശനി വൈകുന്നേരം സന്ധ്യ നമസ്കാരത്തിന് ശേഷം ഭക്തി നിർഭരമായ പെരുന്നാൾ റാസയും, പ്രധാന പെരുന്നാൾ ദിവസമായ മെയ്യ് 8 ബുനാഴ്ച രാവിലെ 7.30ന് പ്രഭാത നമസ്കാരവും തുടർന്ന് കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ അഭി.ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും തുടർന്ന് ഉച്ചക്ക് 2.30ന് ആദ്ധ്യാത്മീക സഘടനകളുടെ വാർഷികവും ശേഷം വൈകുന്നേരം 4ന് പള്ളിക്കുചുറ്റുമുള്ള റാസയ്ക്കും ആശിർവാദത്തിനും ശേഷം കൊടിയിറക്കി തുടർന്ന് നേർച്ചവിളമ്പോടുകൂടി ഈ വർഷത്തെ പെരുന്നാൾ സമാപിക്കുന്നു.