ടോറോന്റോ ഫാമിലി & യൂത്ത് കോൺഫറൻസ് – 2019

ടോറോന്റോസെന്റ് ഗ്രിഗോറിയോസ് ഓർത്തോഡോക്സ് ചർച്ച് ഓഫ് ടോറോന്റോയുടെആദ്ധ്യാത്മീക സംഘടനയായഓർത്തഡോക്സ് ക്രിസ്ത്യൻയൂത്ത് മൂവ്മെന്റ് (OCYM) ന്റെ ആഭിമുഖ്യത്തിൽ ടോറോന്റോയിലെവിവിധയുവജനപ്രസ്ഥാനങ്ങളുടെ സഹകരണത്തോട് കൂടി ഫാമിലി & യൂത്ത്കോൺഫറൻസ് സംഘടിപ്പിക്കുന്നു.

മെയ് 4 ശനിയാഴ്ച രാവിലെ 9.30 മുതൽവൈകിട്ട് 4 വരെ സെന്റ്ഗ്രിഗോറിയോസ് ഓർത്തോഡോക്സ് പള്ളിയിൽ (Address: 6890, Professional Ct, Mississauga) വച്ച്നടക്കുന്ന പ്രസ്തുത കോൺഫറൻസിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെനോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദികനും അമേരിക്കൻ ഗവൺമെന്റിലെ സീനിയർ ഉദ്യോഗസ്ഥനും പ്രമുഖവാഗ്മിയും ആയ ബഹുമാനപെട്ടഅലക്സാണ്ടർ ജെകുര്യൻ അച്ചൻ മുഖ്യ പ്രഭാഷണം നിർവഹിക്കുംകോൺഫറൻസിന്റെമുഖ്യ ചിന്താ വിഷയം “Arise, Shine; for thy light has come (Isaiah 60:1)”  എന്നതാണ്.  ഇതോടനുബന്ധിച്ച് യുവജനസംഗമംകുടുംബ സംഗമം,ഗാനശുശ്രുഷവിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ളചർച്ചകൾ എന്നിവയും നടത്തപ്പെടുന്നതായിരിക്കും. 

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത്ഈസ്റ് അമേരിക്കൻ ഭദ്രാസനത്തിൽ ഉൾപ്പെട്ടടോറോന്റോ സെന്റ്ഗ്രീഗോറിയോസ് ഓർത്തോഡോക്സ്ഇടവകയിലെ OCYM, ആരാധനപഠനംസേവനംഎന്നിവയ്ക് പ്രാമുഖ്യംനൽകിക്കൊണ്ട്കഴിഞ്ഞ 7 വർഷമായി മാതൃകാപരമായിപ്രവർത്തിച്ചു വരുന്നുനിരവധി സേവനപ്രവർത്തനങ്ങൾ ഇക്കാലയളവിൽ നടത്തുവാൻ യൂണിറ്റിന്കഴിഞ്ഞിട്ടുണ്ട്കേരളത്തിലെ നിരവധി നിരാലംബരായകുടുംബങ്ങൾക്കും രോഗികൾക്കും എല്ലാ വർഷവുംസഹായംനൽകി വരുന്നു. 

ടോറോന്റോ മേഖലയിൽ OCYM ന്റെ ആഭിമുഖ്യത്തിൽ ഇദംപ്രഥമമായി നടത്തപ്പെടുന്ന ഫാമിലി യൂത്ത്കോൺഫറൻസിന്റെരജിസ്ട്രേഷൻ ആരംഭിച്ചതായി വികാരിറവ:ഫാ:ഡാനിയേൽപുല്ലേലിൽ , സെക്രട്ടറി ലെജിൻ ചാക്കോഎന്നിവർഅറിയിച്ചു. 

ഓൺലൈൻ ആയി രജിസ്റ്റർചെയ്യുവാൻ http://sgoctoronto.org /ocym/

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക : Biju Mathew – Ph : 647-986-5122, Anish Mathew – Ph : 647-818-6125, Liju Thomas – Ph : 647-227-4667.