ബഥനിയിൽ മിന്നിതിളങ്ങിയ അലക്സന്ത്രയോസ് അച്ചൻ


ഓർമ്മ ദിനം Sept 29

പരിശുദ്ധിയുടെ പരിമളം പരത്തുന്ന പള്ളിമണിയുടെ മുഴക്കവും ശരണം വിളിയുടെ മന്ത്രോച്ചാരണവും ബാങ്ക് വിളിയുടെ നിർമ്മല നാദവും പുണ്യനദിയായ പമ്പ യുടെ പവിത്രതയും മിന്നിതിളങ്ങുന്ന കാട്ടുർ ഗ്രാമത്തിലെ പ്രശസ്തമായ ഒരു കുടുബവും സ്ഥലനാമവുമാണ് വാഴക്കുന്നം. വാഴക്കുന്നത്ത് കുടുബത്തിലെ പോത്താപിതാവിൻ്റെ മുന്നാമത്ത് പുത്രൻ പുളിക്കൽ ശാഖയിൻ പെട്ട കുഞ്ഞുമ്മൻ്റെ പൗത്രൻ കൊച്ചുകുഞ്ഞും രണ്ടു സഹോദരങ്ങളും ചെറിയ മലയോര പ്രദേശമായ അന്തിയാളൻകാവിലാണ് താമസിച്ചിരുന്നത്, അന്തിയാളൻകാവിലാണ് തിരുമുറ്റം സെ. മേരീസ് ഓർത്തഡോക്സ് ദേവാലയം സ്ഥിതി ചെയ്യുന്നത് ( സ്ഥാപിതം – 1942).

കൊച്ചുകുഞ്ഞു അയിരൂർ (ചെമ്പൻമുഖം) തെങ്ങുംതോട്ടത്തിൽ മറിയാമ്മയെ വിവാഹം കഴിച്ചു. ഈ ദമ്പതികൾക്ക് 5 അൺമക്കളും 5 പെൺമക്കളും ഉണ്ടായിരുന്നു. അൺമക്കളിൽ 4 മാത്ത് പുത്രൻ #കുഞ്ഞുട്ടി 1913 ൽ ജനിച്ചു. കാട്ടുർ സെ.മേരീസ് ഓർത്തഡോക്സ് ഇടവകാഗം ആയിരുന്നെങ്കിലും ദുരംമൂലം കാട്ടുർ പള്ളിയിലെ ഇടവകാഗംങ്ങൾ അന്തിയാളൻകാവിൽ പ്രാർത്ഥാന യോഗവും സൺഡേസ്കുളം തിരുമുറ്റത്ത് നടത്തിയിരുന്നു.

മേപ്രാൽ കണിയന്ത്ര അച്ചൻ തൻ്റെ തിരുമുറ്റത്തുള്ള റബ്ബർ തോട്ടത്തിൽ വരുമ്പോൾ ഈ Sunday School വും പ്രാർത്ഥനായോഗവും സന്ദർശിച്ചിരുന്നു. കുഞ്ഞുട്ടി പ്രാഥമിക വിദ്യാഭ്യാസം തിരുമുറ്റം കളരി CMS School ലും തുടർന്ന് കോഴഞ്ചേരിയിൽ High School വിദ്യാഭസവും നടത്തി.

ചെറുപ്പം മുതലെ പള്ളി കര്യങ്ങളിലും, വിട്ടീലെ പ്രാർത്ഥനകളിലും തൽപര്യനായിരുന്ന കുഞ്ഞുട്ടി sunday School അദ്ധ്യാപകനും അയിരുന്നു. പിതൃ കുടുബവും മാതൃകൂടുബവും വൈദികരാൽ സമ്പുഷ്ടമായിരുന്നു. യുവാവയായ കുഞ്ഞുട്ടിയുടെ ജീവിതത്തിൽ ഈ വൈദികരുടെ ജിവിതങ്ങൾ വളരെ സ്വാധിനം ചെലുത്തി സുവിശേഷ പ്രവർത്തനങ്ങളോടെ താൽല്പര്യം കാണിച്ചു.അത്മീയകര്യങ്ങളിൽ ആകൃഷ്ടനായി. ഇത് മനസിലാക്കിയ മാതൃസഹോദര്യൻ്റെ ഭാര്യ (അമ്മായി) അച്ചിയമ്മ തൻ്റെ പിതാവ് പുത്തൻകാവ് കിഴക്കേതലയ്ക്കൽ തോമ കത്തനാരോട് (പുത്തൻകാവ് കൊച്ചു തിരുമേനിയുടെ പിതാവ്) വിവരം പറയുകയും മതാപിതാക്കാന്മാരുടെയും മറ്റും അനുവദാത്തോടെ കുഞ്ഞുട്ടിയെ 1930 ൻ്റെ അദ്യ പാദത്തിൽ റാന്നി – പെരുനാട് ബഥനി ആശ്രമത്തിൽ പുത്തൻകാവിലെ തോമ കത്താനാരുടെ തൽലപര്യം പ്രകാരം ചേർക്കുകയും ചെയ്യുതു.

1918 ൽ സ്ഥാപിതമായ മലങ്കര സഭയിടെ പ്രഥമ സന്യാസ സമുഹമായ ബഥനി അശ്രമം പെരുനാടിലെ മുണ്ടൻ മലയിലായിരുന്നു സ്ഥിതി ചെയിതിരുന്നത്. കാടും മേടും നിർ ചാലുകളും പച്ചപ്പും കുളിർമയും ഉള്ള ഭുപ്രദേശമായിരുന്നു. മുണ്ടൻ മല. ശൈശ്യവസ്ഥയിലായിരുന്ന ബഥനി പ്രസ്ഥാനത്തിൻ്റെ ഭാഗമായ കുഞ്ഞുട്ടി അലക്സന്ത്രയോസ് എന്ന നാമം സ്വികരിച്ചു 1935 ൽ സാധുവായി. പിന്നെ പടിപടിയായി സന്യാസത്തിൻ്റെ പടവുകൾ പിന്നിട്ട് അലക്സന്ത്രയോസ് പുർണ്ണ സന്യസപട്ടക്കാരനായി.

മുണ്ടൻ മലയുടെ എകാന്തതയിൽ കനാന സൗന്ദര്യവും കാട്ടാരുവിയിലെ വെള്ളച്ചാട്ടവും അശ്രമത്തിലെ ആത്മീയ അന്തരിഷവും വിശുദ്ധിയും പ്രാർത്ഥനയും ഉപവാസവും നോമ്പും കുമ്പിടിലും മൗന വ്യതവും ചാപ്പലിലെ വിശുദ്ധമായ ആരാധാനകളും എളിമയുള്ള ജീവിതവും ഇവിടുത്തെ അന്തേവാസികളെല്ലാം മഹർഷി തുല്ല്യരാക്കിരുപാന്തരപ്പെടുത്തുന്ന മുശയും പർണ്ണശാലയുമാണ് ബഥനി ആശ്രമം.

ബഥനിയിലെ സമർപ്പിത ക്രിസ്തിയ ജീവിതമുള്ള സൗമനായ സന്യാസത്തിൻ്റെ ഉത്തമ മാതൃകയായി മിന്നി തിളങ്ങിയ മുനിശേഷ്ട്നായിരുന്നു തിരുമുറ്റത്തിൻ്റെ ജ്യോതിസ്അ ലക്സന്ത്രയോസ്അ ച്ചൻ.

ബഥനിയുടെ കടയ്ക്കൽ കത്തിവെച്ച് സഭാഭ്രശം നടത്തിയ മാർ ഇവാനിയോസിൻ്റെ പ്രവൃത്തി മുലം ബഥനി സമുഹത്തിന് ഉണ്ടാകാവുന്ന തകർച്ചയിൽ നിന്നും കരകയ്യറ്റി മലങ്കര സഭയിൽ ഉറച്ചു നിന്ന അബോ അലക് സിയോസ് ( തേവോദോസിയോസ് തിരുമേനി ) ഒപ്പം നിന്ന അശ്രമാഗംകളിൽ മുൻപനായിരുന്നു അലക്സന്ത്രയോസ് അച്ചൻ.

ആ ഗണത്തിൽ അബോ യുഹാനോനൻ (അത്താനാസിയോസ് ), ഗീവറുഗീസ് അച്ചൻ, മത്തായി അച്ചൻ, ദാനിയേൽ അച്ചൻ ഒക്കെ ഉത്തമമായ സന്യാസത്തിൻ്റെ മാതൃകകാട്ടിയ ബഥനിയിലെ പരിശുദ്ധ മുനിശേഷ്ടരായിരുന്നു. ഇന്നും അവിടുത്തെ പിൻഗാമികളായ മുനിശേഷ്ടർ ആ ദീപ്തത്തമായ പാതായാണ് പിന്തുടരുന്നത്.

റാന്നിയുടെ കിഴക്കൻ പ്രദേശത്തു ഉള്ള എല്ലാ ഇടവകാഗങ്ങളുടെയും പ്രിയങ്കരനും ആത്മിയ പിതാവായിരുന്നു അലക്സന്ത്രയോസ് അച്ചൻൻ്റെ ശ്രമഫലമായി അണ് 1956 ൽ വയ്യാറ്റുപുഴയിൽ ആരംഭിച്ച സൺഡേ സ്കൂൾ ഒരു ചാപ്പലായിരുപാന്തരപ്പെടുത്തി 1959 May 10 ഞായറഴ്ച അച്ചൻ പ്രഥമ ബലി അർപ്പിച്ചു വി.മർത്തോമ്മ ശ്ലീഹാ നാമത്തിൽ കൂദാശ ചെയ്യപ്പെട്ട. ആ മനോഹരദേവാലയത്തിൽ ഇന്ന് 100 ലധികം ഭവനങ്ങൾ ഉണ്ട്. ചിറ്റാർ, സീതത്തോട്, പെരുനാട് തുടങ്ങി വിവിധ ദേവാലയങ്ങളുടെ പുരോഗതിക്കും ആത്മിയ വളർച്ചയ്ക്കും അലക്സന്ത്രയോസ് അച്ചൻ വളരെ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

മാതൃഇടവകയായ തിരുമുറ്റം സെ.മേരീസ് ഇടവകയുടെയും ആത്മിയ വളർച്ചയിൽ അച്ചൻ്റെ സംഭാവന വളരെ വിലമതിക്കേണ്ടതാണ് 1951 ൽ തിരുമുറ്റം ഇടവകയ്ക്ക് ഒരു കുരിശുമുട് പണിതപ്പോൾ അതിൽ സ്ഥാപിച്ച തടി കുരിശു റാന്നി പെരുനാട് ബഥനി അശ്രമത്തിൽ നിന്നും അച്ചൻ്റെ നേതൃത്വത്തിലാണ് കൊണ്ടുവന്നത്.

സന്യാസത്തിൻ്റെ പവിത്രതയും സ്തുതി ചൊവ്വകപ്പെട്ട വിശ്വാസവും കാത്തുസുക്ഷിച്ച മുനി ശ്രേഷ്ടൻ അലക്സന്ത്രയോസ് അച്ചൻ ഓട്ടം തികച്ചു 2008 Sept 29 ന് ഇമ്പങ്ങളുടെ പറുദീസയിലേക്ക് യാത്രയായി. പിതാവിൻ്റെ മദ്ധ്യസ്ഥത എന്നും കാവാലും കോട്ടയും ആയി തിരട്ടെ എന്ന പ്രാർത്ഥനയോടെ

  • Shaji Madathilethu