ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയായി ചാണ്ടി ഉമ്മന്‍


കോട്ടയം: കേരളനിയമസഭയിലേക്ക് പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ സെപ്റ്റംബര്‍ 5-നു നടന്ന നടന്ന ഉപതിരഞ്ഞെടുപ്പില്‍ മലങ്കര ഓര്‍ത്തഡോക്സ്സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനത്തിലെ പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗമായ ചാണ്ടി ഉമ്മന്‍ വിജയിച്ചു. ഭൂരിപക്ഷം 37719.

പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പുത്രനായി 1986-ല്‍ ജനിച്ചു. ഡല്‍ഹി സര്‍വകലാശാലയിലെ സെന്‍റ സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ചരിത്ര ബിരുദവും ബിരുദാനന്തര ബിരുദവും (BA & MA) നേടി.

ഡല്‍ഹി യൂണിവേഴ്സിറ്റി ലോ സെന്‍ററില്‍ നിന്ന് LLB. ഇന്ത്യയിലെ രണ്ടാമത്തെ ലോ കോളജ് ആയ ഡല്‍ഹി നാഷണല്‍ ലോ യൂണിവേഴ്സിറ്റിയില്‍ നിന്ന് ക്രിമിനോളജിയില്‍ LLM. ബാംഗ്ളൂര്‍ ക്രൈസ്റ്റ് യുണിവേഴ്സിറ്റിയില്‍ നിന്ന് കോണ്‍സ്റ്റിറ്റ്യൂഷനല്‍ ലോയില്‍ രണ്ടാമത്തെ LLM. ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സില്‍ നിന്ന് ഡിപ്ളോമ.

സുപ്രീംകോടതിയിലെ അംഗീകൃത വക്കീല്‍. കപില്‍ സിബലിന്‍റെ ജൂണിയര്‍ ആയിരുന്നു. ഡല്‍ഹിയിലെ രണ്ട് യൂണിവേഴ്സിറ്റികളില്‍ ഗസ്റ്റ് അദ്ധ്യാപകന്‍. NSU വിലും യൂത്ത് കോണ്‍ഗ്രസിലും മികച്ച പ്രവര്‍ത്തന പാരമ്പര്യം.