ഫാ. ഡോ. ജേക്കബ് കുര്യന്‍
കോട്ടയം പാമ്പാടിയ്ക്കടുത്ത് കോത്തല പൊടിപ്പാറയ്ക്കല്‍ കുടുംബത്തില്‍ 1950 മെയ് 2-നു ജനിച്ചു. നെടുമാവ് സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗം. കോട്ടയം ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍ ബി.ഡി. പഠനം പൂര്‍ത്തിയാക്കി. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് ഭാരതീയ തത്ത്വശാസ്ത്രത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം നേടി, യൂണിവേഴ്സിറ്റി സ്വര്‍ണമെഡലിന് അര്‍ഹനായി. സെറാമ്പൂര്‍ സര്‍വകലാശാലയില്‍ നിന്ന് ക്രിസ്ത്യന്‍ തിയോളജിയില്‍ മാസ്റ്റര്‍ ഓഫ് തിയോളജി ഒന്നാം റാങ്കോടെ പാസ്സായി മാസ്റ്റേഴ്സ് പ്രൈസ് നേടി. അദ്വൈത വേദാന്തവും ക്രൈസ്തവ വേദശാസ്ത്രവും ബന്ധപ്പെടുത്തിയുള്ള ഗവേഷണ പ്രബന്ധത്തിന് സെറാമ്പൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് (ഡി.റ്റി.എച്ച്.) നേടി.
1976 മുതല്‍ ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍ അദ്ധ്യാപകന്‍. 1979-ല്‍ കശീശാ പട്ടമേറ്റു. ‘മലങ്കരസഭ’ മാസികയുടെ ചീഫ് എഡിറ്ററായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഇന്‍റര്‍ ചര്‍ച്ച് റിലേഷന്‍സ് സെക്രട്ടറി, അഖിലലോക സഭാകൗണ്‍സിലിന്‍റെ ഫെയ്ത്ത് ആന്‍റ് ഓര്‍ഡറിന്‍റെ സ്റ്റാന്‍ഡിംഗ് കമ്മീഷന്‍ അംഗം, മലങ്കരസഭാ വിജ്ഞാനകോശം എക്സിക്യൂട്ടീവ് എഡിറ്റര്‍, മലങ്കരസഭാ മാനേജിംഗ് കമ്മിറ്റിയംഗം, മലങ്കരസഭാ വര്‍ക്കിംഗ് കമ്മിറ്റിയംഗം, പ. കാതോലിക്കാ ബാവായുടെ ആലോചനാ സമിതിയംഗം, ഓര്‍ത്തഡോക്സ് സഭാ സണ്ടേസ്കൂള്‍ പ്രസ്ഥാനത്തിന്‍റെ ഡയറക്ടര്‍ ജനറല്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. കോവിഡ് കാലത്ത്, അപ്പോക്രിഫാ പുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ള 77 ഗ്രന്ഥങ്ങള്‍ ചേര്‍ത്ത് മലങ്കര ബൈബിള്‍ സ്വന്തം കൈ കൊണ്ട് എഴുതി പൂര്‍ത്തീകരിച്ചു
2012-2015 കാലത്ത് ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി പ്രിന്‍സിപ്പല്‍.
ഗ്രന്ഥങ്ങള്‍: സാക്ഷികളുടെ സമൂഹം, സാക്ഷ്യപാതയില്‍, വി. ലൂക്കോസിന്‍റെ സുവിശേഷ വ്യാഖ്യാനം, പഠിത്തവീടിന്‍റെ കഥ, പരുമല തിരുമേനി: ചരിത്രവും സാക്ഷ്യവും, Life and Philosophy of Sri Sankara, Cloud Of Witnesses, On Ecumenism by Paulos Mar Gregorious (Ed)
ഭാര്യ: പ്രൊഫ. ലീലാ ജേക്കബ്
മക്കള്‍: ഡോ. അന്ന ജേക്കബ്, ഡോ. അരുണ്‍ ജേക്കബ്.
ഫോണ്‍: 9446862867
E-mail: frjacobkurian@gmail.com
Fr. Jacob Kurien
Fr. Jacob Kurien was born in India in 1950. He teaches at the Orthodox Theological Seminary since 1978, and is a priest of the Malankara Orthodox Syrian Church since 1979. Fr. Kurien served as the first co-secretary of the Joint International Commission for Catholic Church and Malankara Orthodox Church, and continues to be the member of this commission. As the secretary for Inter-Church Relations of the Malankara Orthodox Church, he served as a member of the Standing Commission, Faith and Order of the WCC for one term. He was one of the speakers at the Faith and Order Plenary Assembly in Kuala Lampur, and one of the three respondent-speakers at the Plenary Session on Church Unity at the WCC assembly, Porto-Algre. He was also one of the drafters of the document on Religious Plurality and Christian Self-Undertsanding’ ( a joint work of WCC Dialogue Desk, Faith and Order and WCC). He edited the book On Ecumenism’ written by Dr. Paulos Mar Gregorios.