മലങ്കര ഓർത്തഡോൿസ് സഭയുടെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ മോറോൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയന് അമേരിക്കയിലെ പ്രശസ്ത വൈദിക സെമിനാരി ആയ സെന്റ്.
വ്ളാഡിമിർ സെമിനാരി ഡോക്ടറേറ്റ് ബിരുദം നൽകി ആദരിക്കുന്നു. സെപ്തംബര് 23 വ്യാഴാഴ്ച അഞ്ചുമണിക്ക് ന്യൂയോർക്കിലെ വ്ളാഡിമിർ സെമിനാരിയിൽ വച്ച് നടക്കുന്ന ബിരുദദാനച്ചടങ്ങിൽ മലങ്കര ഓർത്തഡോൿസ് സഭയുടെ പരമാദ്ധ്യക്ഷനായ പരിശുദ്ധ തിരുമേനിക്ക് ഡോക്ടറേറ്റ് ബിരുദം നൽകുന്നതാണ്.
റഷ്യയിലെ ലെനിൻഗ്രാഡ് (St Petersburg) സെമിനാരിയിൽ നിന്നും ബിരുദാനന്തര ബിരുദവും, റോമിലെ പോന്റിഫിക്കൽ ഓറിയന്റൽ ഇന്സ്ടിട്യൂട്ടിൽ നിന്നും ഓറിയന്റൽ ദൈവശാത്രത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുള്ള പരിശുദ്ധ പിതാവ് സഭയിലെ ദൈവശാത്ര പണ്ഡിതരിൽ അഗ്രഗണ്യനാണ്. നിരവധി പുസ്തകങ്ങളുടെ രചയിതാവായ പരിശുദ്ധ പിതാവ് മികച്ച വാഗ്മിയും അധ്യാപകനുമാണ്. നിരവധി മാതൃകാപരമായ ജീവകാരുണ്യ പദ്ധതികൾക്ക് തുടക്കമിടുകയും നേതൃത്വം നൽകുകയും ചെയ്യുന്നപരിശുദ്ധ പിതാവ് മതപരമായ അതിർവരമ്പുകൾക്കപ്പുറത്ത് ആളുകളുടെ ഹൃദയവും ആത്മാവും നേടിയിട്ടുണ്ട്.
1938 ൽ സ്ഥാപിതമായ സെന്റ്. വ്ളാഡിമിർ ഓർത്തഡോൿസ് തിയളോജിക്കൽ സെമിനാരി ലോകത്തിലെ പ്രശസ്തമായ സെമിനാരി കളിൽ ഒന്നാണ്.
ബിരുദദാനച്ചടങ്ങിൽ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലിത്ത അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്തയും വൈദിക വിദ്യാർത്ഥികളും സഭാവിശ്വാസികളും പങ്കെടുക്കുന്നതാണ്. ചടങ്ങിനുശേഷം പരിശുദ്ധ ബാവാ തിരുമേനിയെ അനുമോദിച്ചു കൊണ്ടുള്ള പൊതുസമ്മേളനവും ഉണ്ടായിരിക്കുന്നതാണ്.