ഗീവറുഗീസ് മാര്‍ ഗ്രീഗോറിയോസ് (പ. പരുമല തിരുമേനി)

എറണാകുളം ജില്ലയില്‍ മുളന്തുരുത്തിയില്‍
ചാത്തുരുത്തി മത്തായിയുടെയും മറിയാമ്മയുടെയും
ഇളയപുത്രനായി 1848 ജൂണ്‍ 15 ന് ജനിച്ചു.

1857 സെപ്റ്റംബര്‍ 26 ന് കോറൂയോ ആയി. 1865 ല്‍ കശീശായും
കോറെപ്പിസ്ക്കോപ്പായും. 1872 ഏപ്രില്‍ 7 ന് റമ്പാന്‍.
1876 ഡിസംബര്‍ 10 ന് മലങ്കരസഭയിലെ
മെത്രാപ്പോലീത്തായായി വാഴിച്ചു.
നിരണം, തുമ്പമണ്‍, കൊല്ലം ഭദ്രാസനങ്ങളുടെ
മെത്രാപ്പോലീത്താ.

1895 ല്‍ ഊര്‍ശ്ലേമിലേക്ക് തീര്‍ത്ഥാടനം നടത്തി
(1895 ജനുവരി 28 ന് തിങ്കളാഴ്ച യാത്ര തിരിച്ച്
ജൂണ്‍ 6 ന് പരുമലയില്‍ തിരിച്ചെത്തി).
ഊര്‍ശ്ലേം തീര്‍ത്ഥാടനത്തെക്കുറിച്ച്
ഊര്‍ശ്ലേം യാത്രാവിവരണം രചിച്ച് 1895 ജൂലൈയില്‍
പ്രസിദ്ധീകരിച്ചു.

1902 നവംബര്‍ 3 ന് തിങ്കളാഴ്ച വെളുപ്പിന് ഒരു മണിക്ക് കാലം ചെയ്തു. 1902 നവംബര്‍ 4 ന് ചൊവ്വാഴ്ച പരുമല സെമിനാരിയില്‍ കബറടക്കി.
സാമൂഹ്യ പരിഷ്ക്കര്‍ത്താവ്, ആധുനിക വിദ്യാഭ്യാസത്തിന്‍റെ
പ്രചാരകന്‍, ദളിത് വിഭാഗങ്ങളുടെ വിമോചകന്‍,
അനുഗൃഹീത പ്രഭാഷകന്‍, അജപാലകന്‍
എന്നീ നിലകളില്‍ തിളക്കമാര്‍ന്ന വ്യക്തിത്വം.

1947 നവംബര്‍ 2 ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ
ഇദ്ദേഹത്തെ പരിശുദ്ധനായി പ്രഖ്യാപിച്ചു.