ഗിറ്റ്ഹബ് ഓപ്പൺ സോഴ്സ് ഗ്രാൻഡ് അവാർഡ് നേടിയ ബോധിഷ് തോമസ് കരിങ്ങാട്ടിൽ .(https://github.com/bodhish)
സോഫ്റ്റ് വെയർ മേഖലയിൽ കോവിഡ് 19ന്റെ സ്വതന്ത്ര വിവര വിജ്ഞാനങ്ങൾക്കാണ് അംഗീകാരം. സ്വതന്ത്ര ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറിന് നേതൃത്വം നൽകിയ ഇന്ത്യയിലെ 15 പ്രതിഭകൾക്കായി ഒരു കോടി രൂപായുടെ അവാർഡും പുരസ്ക്കാരവുമാണ് ഗിറ്റ്ഹബ് പ്രഖ്യാപിച്ചത്. (https://github.blog/2021-09-12-recipients-open-source-grants-github-sponsors-india/ )
ബി.ടെക്ക് പഠന കാലത്ത് അമേരിക്കയിലെ സാൻ ഫ്രാൻസിസ്ക്കോയിൽ 2017 ൽ പ്രബന്ധം അവതരിപ്പിച്ച ബോധിഷ് തോമസ് കേരളത്തിലുണ്ടായ മഹാപ്രളയത്തെ അതിജീവിക്കാൻ ജനങ്ങൾ അറിയേണ്ട വിവരങ്ങൾ ഉൾക്കൊള്ളുന്ന സ്വതന്ത്ര ഓപ്പൺ സോഴ്സ് സാങ്കേതികത വികസിപ്പിച്ചിരുന്നു.
കോട്ടയം ഓർത്തഡോക്സ് സെമിനാരി പ്രൊഫസർ പന്തളം കരിങ്ങാട്ടിൽ ഫാ.ഡോ. ജോൺ തോമസിന്റെയും ഡോ. ജെയ്സി കരിങ്ങാട്ടിലിന്റെയും (അസി.പ്രൊഫസർ സി.എസ്.ഐ. ലോ കോളേജ്, കോട്ടയം) മകൻ.