സില്‍വാനോസ് റമ്പാന്‍ നിര്യാതനായി

ചന്ദനപ്പള്ളി വലിയപള്ളി ഇടവകയുടെ ആത്മീയ പുതനും മലങ്കര ഓർത്തഡോക്സ് സഭയുടെ പുതുപ്പാടി ആശ്രമം സുപ്പീരിയറും ഡയറക്റുമായ വന്ദ്യ സിൽവാനോസ് റമ്പാച്ചൻ ദൈവസന്ന്ധിയിലേക്ക്‌ ചേർക്കപ്പെട്ടു .പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന റമ്പാച്ചന്റെ നില ഇന്ന് കാലത്ത് വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു .61 വയസ്സായിരുന്നു .വന്ദ്യ റമ്പാച്ചൻ ചന്ദനപ്പള്ളി വലിയപള്ളിയിലെ ആത്മീയ പ്രസ്ഥാനങ്ങളിലൂടെ വളർന്ന് നന്നേ ചെറുപ്പത്തിലേ മലങ്കര സഭയുടെ സന്ന്യാസ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി.1982 ലാണ് ആശ്രമ അംഗമാകുന്നത് .സഭയുടെ ചുമതലയിൽ ആന്ധ്രയിലെ യാച്ചാരം എന്ന സ്ഥലത്ത് കുഷ്ഠരോഗികളുടെ കുഞ്ഞുങ്ങൾക്കായി തണൽ വീട് ഒരുക്കിയും അവരുടെ വിദ്യാഭ്യാസത്തിനും വളർച്ചക്കായും സ്വജീവിതം സമർപ്പിക്കുകയും ചെയ്തു .അഭിവന്ദ്യ ഗീവർഗീസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ വത്സല ശിഷ്യനായി വളർന്ന് സഭയിലെ ഒട്ടേറെ ജീവകാരുണ്യ പ്രോജക്ടുകളുടെ ചുമതലക്കാരനായി വന്ദ്യ കെ എം ഫിലിപ്പ് അച്ചനൊപ്പം അദ്ദേഹം സേവനം ചെയ്തു.
പുതുപ്പാടി സെന്റ് പോൾസ് ആശ്രമ അംഗമായി വളർന്ന് വിവിധ രംഗങ്ങളിൽ നേത്യത്വം നൽകുന്നതിനായി സഭ അദ്ദേഹത്തെ തെരഞ്ഞെടുത്തു .മൂന്നു പതിറ്റാണ്ടുകൾ നീണ്ട സന്യാസ ജീവിതം ത്യാഗ നിർഭരവും ദൈവീക സ്നേഹത്താൽ സമ്പന്നവുമായിരുന്നു .ഇറ്റാർസിയിൽ തുടങ്ങി ഹൈദ്രബാദ് ,ആന്ധ്രായിലെ യാച്ചാരം ,ഓറീസ്സായിലെ കലഹൻണ്ടി ,പൂനെ ,ഒടുവിൽ പുതുപ്പാടിയിൽ എത്തി നിന്ന വിശ്രമ രഹിതമായ യാത്രക്കാണ് വിരാമമായി ഇന്ന് ഇമ്പങ്ങളുടെ പറുദീസായിക്ക് അവകാശിയായി മാലാഖ വ്യന്ദത്തോടോപ്പം റമ്പാച്ചൻ ചേർക്കപ്പെട്ടതു. ജീവിതത്തിന്റെ വഴിത്തിരിവു ഒസ്താത്തിയോസ് തിരുമേനിയുമായുള്ള ബന്ധമാണ് .തന്റെ ജീവിതത്തെ ക്രമപ്പെടുത്തിയ ഗുരുവായിരുന്നു അദ്ദേഹമെന്ന് റമ്പാച്ചൻ അഭിമാനത്തോടെ പറയുമായിരുന്നു .ശെമ്മാശനായും കശ്ശീശയായും അദ്ദേഹത്തിനു പട്ടത്വ സ്ഥാന ചിഹ്നങ്ങൾ നൽകിയതും മാർ ഒസ്താത്തിയോസ് തിരുമേനിയായിരുന്നു .താമസംവിനാ മാത്യൂസ്‌ മാർ തേവോദോസിയോസ് ,യൂഹനോൻ മാർ ക്രിസോസ്റ്റമോസ് ,മാത്യുസ്സ് മാർ തേവോദോറോസ് എന്നീ മെത്രാപ്പോലീത്തന്മാർ ചേർന്ന് അദ്ദേഹത്തെ റമ്പാച്ചനായി സ്ഥാനാഭിഷേകം ചെയ്തു .ഈ അടുത്ത്‌ കെ എം ഫിലിപ്പ് റമ്പാച്ചന്റെ മരണത്തെ തുടർന്ന് മലങ്കര ഓര്ത്തഡോക്സ് സഭാ നേത്യത്വം വന്ദ്യ സിൽവാനോസ് റമ്പാച്ചനെ മിഷൻ ബോർഡുകളുടെ അമരക്കാരനായും വിശിഷ്യാ പുതുപ്പാടി ആശ്രമത്തിന്റെ മുഖ്യ ചുമതലക്കാരനും അനുബന്ധ സ്ഥാപനങ്ങളുടെ ഡയറക്ടറുമായി നിയമിക്കുകയുമായിരുന്നു.ഇടവക പള്ളിയും ,ആഗോള തീർത്ഥാടന കേന്ദ്രമായ ചന്ദനപ്പള്ളി വലിയപ്പള്ളിയുടെ കാവൽ മധ്യസ്ഥനായ ഗീവറുഗീസ് സഹദായിൽ അചഞ്ചലമായ വിശ്വാസം പുലർത്തിപ്പോന്ന അദ്ദേഹം എല്ലാ പെരുനാൾകാലത്തും പള്ളിയിലെത്തി ആരാധനക്കും ചടങ്ങുകൾക്കും മുടങ്ങാതെ നേത്യത്വം നൽകിയിരുന്നു .ചന്ദനപ്പള്ളി ചിറക്കരോട്ട് ജോഷ്വായുടേയും തങ്കമ്മയുടെയും പുത്രനായ റമ്പാച്ചന് രണ്ട് സഹോദരങ്ങൾ കൂടി ഉണ്ട് .മോനി ജോഷ്വായും ലീലാമ്മ ജോഷ്വയും .
സംസ്കാര ശുശ്രൂഷാ ക്രമീകരണം
നാളെ (19/05/2021)
7:am :വിശുദ്ധ കുർബാന
അഭിവന്ദ്യ ഗീവർഗീസ് മാർ യൂലിയോസ്‌ തിരുമേനി
8 am :പരുമല ആശുപത്രി
പ്രാർത്ഥന: തിരുമേനിമാർ വൈദീക ഷ്രേഷ്ഠർ
9 am  പൊതുദർശനം :മാവേലിക്കര സെന്റ് പോൾസ് മിഷൻ സെൻന്ററിൽ
11 am :കോട്ടയം തിരുവാർപ്പ് സെന്ററിൽ പൊതുദർശനം
11:15 am :പുതുപ്പാടി ആശ്രമത്തിലേക്ക് വിലാപയാത്ര
20/05/2021(വ്യാഴം )
9 am പുതുപ്പാടി ആശ്രമത്തിൽ സംസ്കാര ശുശ്രൂഷകൾ .

മിഷൻ വയലിലെ വിനീത ദാസൻ

പുതുപ്പാടി ആശ്രമ സുപ്പീരിയറും ചന്ദനപ്പള്ളി സ്വദേശിയുമായ വന്ദ്യ . സിൽവാനിയോസ് റമ്പാൻ (60) സുവിശേഷ ദൗത്യവുമായി ഇന്ത്യൻ ഗ്രാമങ്ങളിലെ സജ്ജീവ സാന്നിധ്യമായിരുന്നു. ദൈവകൃപയും സ്നേഹത്തിന്റെ ആത്മാവും കാരുണ്യ സ്പർശവും പകർന്ന ആ ജീവിതം ആത്മ പരിത്യാഗത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെതുമാണ്. മതേതര കാഴ്ചപ്പാടും അപരനെ ഹൃദയത്തോട് ചേർക്കുവാനുമുള്ള വിശാല ദർശനവും ദൈവ സ്നേഹവുമാണ് ആ ജീവിതത്തിന്റെ പ്രത്യേകത.

ഇറ്റാർസി , യാച്ചാരം, പൂന, കോട്ടയം എന്നിവിടങ്ങളിലായി മിഷൻ രംഗത്ത് മൂന്നു പതിറ്റാണ്ടിലധികം നടത്തിയ കഠിനാദ്ധ്വാനവും ആത്മ ത്യാഗവും അവിസ്മരണീയമാണ്.
മികച്ച സംഘാടകനും കാര്യദർശിയുമായ സിൽവാനിയോസ് റമ്പാൻ സാമൂഹിക പ്രതിബദ്ധതയുടെയും കാരുണ്യത്തിന്റെയും പ്രതീകമാണ്. ധീരമായ നിലപാടും പ്രവാചകത്വമുള്ള വാക്കും മുഖഭേദമില്ലാത്ത തിരുത്തൽ ശബ്ദവുമായിരുന്നു സിൽവാനിയോസ് റമ്പാൻ.

കോട്ടയം ഓർത്തഡോക്സ് സെമിനാരിയിൽ ഞങ്ങൾ സഹപാഠികളായിരുന്നു (1987-91) . സ്കൂൾ പഠനകാലത്ത് തുമ്പമൺ ഭദ്രാസന ബാലസമാജ ക്യാമ്പുകളിൽ പതിവായി കണ്ടുമുട്ടിയിരുന്നു. ആ ജീവിതവും നേതൃത്വവും ക്രിസ്തു സ്പർശമായിരുന്നു.

അകത്തും പുറത്തുമുള്ള വലിയ അംഗീകാരങ്ങൾക്ക് കാത്തു നിൽക്കാതെ മിഷൻ വയലിലെ വിനീത ദാസനായ പ്രിയ സിൽവാനിയോസ് റമ്പാൻ പറുദീസായിലെ അവകാശത്തിലേക്ക് യാത്രയായി. പ്രണാമം !

(ഫാ.ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ, പന്തളം )

വന്ദ്യ സിൽവാനോസ് റമ്പാച്ചൻ “നല്ല പോർ പൊരുതു, വിശ്വാസം കാത്തു , ഓട്ടം തികച്ചിരിക്കുന്നു” നീതിയുടെ കിരീടത്തിനായി യാത്രയായി !!! സെമിനാരിയിൽ ഒരേ കാലഘട്ടത്തിലാണ് ഞങ്ങൾ പഠിച്ചത് . ഒരു ഉത്തമ സന്യാസിയും മിഷനറിയുമായിരുന്ന റമ്പാച്ചൻ ജീവിതത്തെ വളരെ പ്രസാദാത്മകമായി സമീപിച്ച ഒരു ഉത്തമ വ്യക്തിത്വം ആയിരുന്നു . സംസാരത്തിൽ എപ്പോഴും നർമ്മം ചാലിച്ചു , ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയുമായി ഓടിനടന്നിരുന്ന സി . ജെ . ജോഷ്വ എന്ന പുതുപ്പാടി സന്യാസിശ്രേഷ്ഠൻ മരിക്കാത്ത ഓർമ്മയായി നിലനിൽക്കും. ഇറ്റാർസി മിഷനിൽ അദ്ദേഹത്തിന്റെ ത്യാഗവും സുവിശേഷ പ്രവർത്തനങ്ങളും അവിസ്മരണീയമാണ് . കോട്ടയം കാരാപ്പുഴ ചിൽഡ്രൻസ് ഹോമിന്റെ മുഖ്യ ശില്പിയും റമ്പാച്ചൻ തന്നേ . ഓട്ടം ചേലോ ടവസാനിപ്പിച്ചു ഐഹിക ദുരിതം വിട്ടുയരത്തിൽ പോകുന്ന സഹോദരതുല്യനും സതീർഥ്യനും സുഹൃത്തുമായ സിൽവാനോസ് റമ്പാച്ചന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.

  • Fr. P. A. Philip

Very Rev. Fr. Silvanios Rambachan led a monastic priest and dedicated his life to yeomen service for the betterment of Orphans community .His diligent work, commitment and punctuality led others towards a positive and righteous life, which is an inspiration for us to serve the society with full diligence. Yacharam and other mission field community continue to follow his career steps as deep compassion as a guiding factor. Rambachan is a passionate innovator,
A Man of words ,admired and remembered fondly by all of us.
May God Bless his soul in paradise.

  • Fr. Mani .k. Varghese
    Bangalore.