ജീവിതത്തെ ദൈവികാനുഭവങ്ങളുടെ ആഘോഷമാക്കി മാറ്റിയ ആത്മീയ ആചാര്യനായിരുന്നു കാലം ചെയ്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ വലിയ മെത്രാപ്പോലീത്ത.
െദെവത്തെ അറിയാനുള്ള അന്വേഷണത്തിൽ ജീവിതത്തെ സത്യാന്വേഷണത്തിനുള്ള ഒരു പരീക്ഷണശാലയാക്കിയ അദ്ദേഹം നൂറ്റിമൂന്ന് സംവത്സരങ്ങൾ ആ അനുഭവങ്ങളുടെ പരീക്ഷണശാലയിൽ തന്നെ ജീവിച്ചു. അതിനിടയിൽ അദ്ദേഹം ഇരുപത്തിയാറാം വയസ്സിൽ വൈദികനായി, മുപ്പത്തിയഞ്ചാം വയസ്സിൽ എപ്പിസ്കോപ്പയും, എൺപത്തിയൊന്നാം വയസ്സിൽ മലങ്കര മാർത്തോമ സുറിയാനി സഭയുടെ മെത്രാപ്പോലീത്തയും, എൺപത്തിയൊമ്പതാം വയസ്സിൽ സഭയുടെ പരമാധ്യക്ഷസ്ഥാനം ത്യജിച്ച് വലിയ മെത്രാപ്പോലീത്തയുമായി. പ്രേഷിതവേലയെ പ്രേഷിതകലയാക്കി മാറ്റിയ മറ്റൊരാൾ വേറേയുണ്ടാവില്ല.
ദൈവത്തെ പോക്കറ്റിൽനിന്നെടുത്ത് മറ്റൊരാൾക്ക് കൊടുക്കുന്നതല്ല സുവിശേഷ പ്രവർത്തനമെന്നും അത് കരുണയുടെയും സ്നേഹത്തിന്റെയും കൊടുക്കൽ വാങ്ങലാണെന്നുമായിരുന്നു ക്രിസോസ്റ്റത്തിെൻറ വിശ്വാസം. സുവിശേഷ വേലയിലേക്കിറങ്ങിയ ആദ്യകാലത്ത് അങ്കോളയിലെ ആദിവാസികൾക്കിടയിൽ സുവിശേഷകനായിരുന്ന ജീവിതത്തെപ്പറ്റി മാർ ക്രിസോസ്റ്റം പറഞ്ഞത്, ”ഞാൻ അവരെ ദൈവത്തെപ്പറ്റി പഠിപ്പിക്കാൻ പോയി, എന്നാൽ അവരെന്നെ ദൈവമെന്താണെന്നും ദൈവസൃഷ്ടിയുടെ മഹത്വമെന്താണെന്നും പഠിപ്പിച്ചു” എന്നായിരുന്നു.
ജ്വാലാർപേട്ടിലെ ചുമട്ടുതൊഴിലാളികളുടെ കൂടെ ജീവിച്ച് അവരെ ‘സുവിശേഷം’ അറിയിക്കാൻ പോയയാൾ അവർക്കിടയിൽ പോർട്ടറായി ജീവിച്ചു അവരുടെ ജീവിതം തിരുത്തിയെഴുതി. ചുമട്ടുതൊഴിലാളിയായി തുടർന്നും അവരുടെ ഇടയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചെങ്കിലും സഭ അദ്ദേഹത്തെ വൈദികവൃത്തിയിലേക്ക് ക്ഷണിച്ചു. 1944ൽ വൈദികനായി. ആ സുവിശേഷയാത്രയാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്.
ജ്വാലാർപേട്ടിലെ ചുമട്ടുതൊഴിലാളികളുടെ കൂടെ ജീവിച്ച് അവരെ ‘സുവിശേഷം’ അറിയിക്കാൻ പോയയാൾ അവർക്കിടയിൽ പോർട്ടറായി ജീവിച്ചു അവരുടെ ജീവിതം തിരുത്തിയെഴുതി. ചുമട്ടുതൊഴിലാളിയായി തുടർന്നും അവരുടെ ഇടയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചെങ്കിലും സഭ അദ്ദേഹത്തെ വൈദികവൃത്തിയിലേക്ക് ക്ഷണിച്ചു. 1944ൽ വൈദികനായി. ആ സുവിശേഷയാത്രയാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്.
ചിരിയിലൂടെ ചിന്താവിപ്ലവം സൃഷ്ടിച്ച പ്രഭാഷകനാണ് മാർ ക്രിസോസ്റ്റം. ”മരണഭയമുണ്ടോ” എന്ന് ഒരിക്കൽ ഒരു പത്രപ്രവർത്തകൻ ചോദിച്ചപ്പോൾ, ”മരിച്ചവരെ കുഴിച്ചിടുക എന്നതാണ് എന്റെ ജോലി” എന്നു തിരിച്ചടിച്ചിട്ടുള്ള മാർ ക്രിസോസ്റ്റം എഴുപത്തേഴ് സംവത്സരങ്ങളിലെ വൈദിക ജീവിതത്തിനിടയിൽ നടത്തിയ പ്രസംഗങ്ങൾക്ക് ൈകയും കണക്കുമില്ല! ആ പ്രസംഗങ്ങൾ എല്ലാം സമാഹരിച്ചിട്ടില്ലെങ്കിലും അതിലെ നർമവും ചിന്തയും ഇന്നും ശ്രോതാക്കളുടെ ഹൃദയങ്ങളിൽ സമാഹരിച്ചുവെച്ചിട്ടുണ്ട്.
തിരുവല്ലയിൽ 2004-ൽ ഒരു ദേവാലയത്തിെൻറ കൂദാശ പ്രമാണിച്ച് നടന്ന ചടങ്ങിൽ മാർ ക്രിസോസ്റ്റവും ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിപ്പാടും സംബന്ധിച്ചിരുന്നു. മാർ ക്രിസോസ്റ്റം പ്രസംഗിച്ചു തുടങ്ങിയതു ഇങ്ങനെ: ‘നമ്മൾ ഉടുത്തിരിക്കുന്നതിെൻറ നൂറിലൊന്നു തുണിേപാലും മള്ളിയൂർ ഉടുത്തിട്ടില്ല.
നമുക്ക് ജീവിതത്തിൽ ഒത്തിരി മറയ്ക്കാനുണ്ട്. മള്ളിയൂരിനു ഒന്നും മറക്കാനില്ല. മുസ്ലിം കൾച്ചറൽ അസോസിയേഷൻ തിരുവല്ലയിൽ 2005ൽ ഇഫ്താർ വിരുന്നും സുഹൃദ്സംഗമവും നടത്തിയപ്പോൾ മാർ ക്രിസോസ്റ്റമായിരുന്നു മുഖ്യാതിഥി. അദ്ദേഹം പ്രസംഗം തുടങ്ങിയത് ഇങ്ങനെ: ‘ഈ നാട്ടിൽ എന്നും റമദാനായിരുന്നെങ്കിൽ എല്ലാ മതവിഭാഗങ്ങളിൽപ്പെട്ട മനുഷ്യർക്കും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാൻ കഴിയുമായിരുന്നു.
മാർ ക്രിസോസ്റ്റത്തിെൻറ പ്രഭാഷണത്തിലെ നർമങ്ങൾ മാത്രം സമാഹരിച്ചു ഒട്ടേറെ പുസ്തകങ്ങൾ ഇറക്കിയിട്ടുണ്ട്. മാരാമൺ കൺവെൻഷനിൽ അദ്ദേഹം നടത്തിയ പ്രസംഗങ്ങളുടെ സമാഹാരങ്ങളേക്കാൾ വിൽപന ഇൗ പുസ്തകങ്ങൾക്കാണ്. മനുഷ്യെൻറ ജീവിതത്തിലെ കൊച്ചുകൊച്ചു കാര്യങ്ങളിലുള്ള മർമങ്ങൾ കണ്ടെത്തി ആവശയസംവേദനം നടത്തുന്ന ഒരു പ്രേഷിത കലാകാരനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്.