സിസ്റ്റർ ബർബാറ OCC (86) നിര്യാതയായി

കുന്നംകുളം അടുപ്പുട്ടി സെന്റ് മേരി മഗ്ദലിൻ കോൻവെന്റിലെ മദർ സിസ്റ്റർ ബർബാറ OCC (86) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം കോൻവെന്റിലെ ചാപ്പലിൽ ചൊവ്വാഴ്ച 10 AM -ന്. ഡോ. മാത്യൂസ്‌ മാർ സേവറിയോസ് തിരുമേനിയുടെയും ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് തിരുമേനിയുടേയും നേതൃത്വത്തിൽ സംസ്ക്കാര ശുശ്രൂഷ നടത്തപ്പെടുന്നു. കുന്നംകുളം അടുപ്പുട്ടി സെന്റ് മേരീസ് മഗ്ദ്ദലീൻ കോൺവെന്റ് സ്ഥാപകരിൽ പ്രഥമ ,കോൺവെൻറ് മദർ സുപ്പീരിയർ,കോൺവെൻറ് സ്കൂളുകളുടെ മാനേജർ,കരുണാലയം, ആശ്വാസഭവൻഎന്നീ സ്ഥാപനങ്ങളുടെ ഡയറക്ടർ,കോൺവെൻറ് UP സ്കൂൾ പ്രധാന അധ്യാപിക, MJD LP സ്കൂൾ അധ്യാപികഎന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

അഭിഭാഷകനായിരുന്ന കുന്നംകുളം മിഷ്യൻ അങ്ങാടിയിലെ പരേതനായ തെക്കേക്കര ഇട്ട്യേരയുടെ മകളാണ്.