കോതമംഗലം പള്ളി കേസ് അടുത്ത ചൊവ്വാഴ്ച പരിഗണിക്കും


കൊച്ചി: കോതമംഗലം പള്ളിക്കേസ് ഇന്ന് (ഓഗസ്റ്റ് 14) കോടതി പരിഗണിച്ചു. സര്‍ക്കാര്‍ വക്കീല്‍ കോവിഡ് കാരണം നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചു. കോടതി വഴങ്ങിയില്ല. സംസ്ഥാന സര്‍ക്കാര്‍ ചെയ്തില്ല എങ്കില്‍ കേന്ദ്ര ഏജന്‍സി ചെയ്യുന്നതിന് തടസ്സമില്ല എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

അതിനായി കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ പ്ലീഡര്‍ അടുത്ത ചൊവ്വ ഹാജരാവണമെന്നും കോടതി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ വക്കീലിന് കേസിന്‍റെ ഡോക്കുമെന്‍റുകള്‍ കൈമാറാന്‍ കോടതി ഉത്തരവിട്ടു.

ഈ ഉത്തരവ് എന്നുണ്ടായി എന്ന് നോക്കാന്‍ അറ്റോര്‍ണിയോട് കോടതി നിര്‍ദ്ദേശിച്ചു. ഇനി സമയം അനുവദിക്കാന്‍ കഴിയില്ല എന്ന് കോടതി വ്യക്തമാക്കി.