പ. പാമ്പാടി തിരുമേനി: കാലാനുക്രമണിക / ഡോ. വിപിന്‍ കെ. വര്‍ഗീസ്

1885 ഏപ്രില്‍ 5 ഞായര്‍ (1060 മീനം 24) – പാമ്പാടിയിലെ കരിങ്ങണാമറ്റം കുടുംബത്തിന്‍റെ മൂലക്കര ശാഖയില്‍ പേഴമറ്റത്ത് ചാക്കോയുടെയും വെള്ളൂര്‍ വെള്ളക്കോട്ടു കുടുംബത്തിലെ ഇളച്ചിയുടെയും അഞ്ചാമത്തെ സന്താനമായി ജനിച്ചു.

1899 ഫെബ്രുവരി 5 ഞായര്‍ – കോട്ടയം, അങ്കമാലി ഇടവകകളുടെ കടവില്‍ പൗലോസ് മാര്‍ അത്താനാസ്യോസ് പാമ്പാടി വലിയപള്ളിയില്‍ വച്ചു കോറൂയോ പട്ടം നല്‍കി.

1906 ജൂലൈ 28 ശനി – മുറിമറ്റത്തില്‍ പൗലോസ് മാര്‍ ഈവാനിയോസ് (പിന്നീട് ബസേലിയോസ് പൗലോസ് പ്രഥമന്‍ കാതോലിക്കാ ബാവാ) പാമ്പാടി സെന്‍റ് ജോണ്‍സ് വലിയപള്ളിയില്‍ വച്ച് കശ്ശീശാപട്ടം നല്‍കി.

1906 ജൂലൈ 29 ഞായര്‍ – മുറിമറ്റത്തില്‍ പൗലോസ് മാര്‍ ഈവാനിയോസ് (പിന്നീട് ബസേലിയോസ് പൗലോസ് പ്രഥമന്‍ കാതോലിക്കാ ബാവാ) പാമ്പാടി സെന്‍റ് ജോണ്‍സ് വലിയപള്ളിയില്‍ വച്ച് റമ്പാന്‍ സ്ഥാനം നല്‍കി.

1906 ജൂലൈ 30 തിങ്കള്‍ – കുറിയാക്കോസ് റമ്പാന്‍ പാമ്പാടി സെന്‍റ് ജോണ്‍സ് വലിയപള്ളിയില്‍ പുത്തന്‍ കുര്‍ബ്ബാന അര്‍പ്പിച്ചു.

1911 ഓഗസ്റ്റ് 31 (1087 ചിങ്ങം 15 വ്യാഴം) – പൊത്തമ്പുറംകുന്ന് മഠത്തില്‍ രാമന്‍പിള്ള ആശാനില്‍ നിന്നും തീറു വാങ്ങി.

1911 സെപ്റ്റംബര്‍ 7 – കോട്ടയം എം.ഡി. സെമിനാരിയില്‍ ചേര്‍ന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ വാകത്താനം കാരുചിറ ഗീവര്‍ഗീസ് റമ്പാന്‍ (രണ്ടാം കാതോലിക്കാ), കല്ലാശ്ശേരില്‍ പുന്നൂസ് റമ്പാന്‍ (മൂന്നാം കാതോലിക്കാ) എന്നിവരോടൊപ്പം കുറിയാക്കോസ് റമ്പാനെ മേല്പട്ടസ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തു.

1911 സെപ്റ്റംബര്‍ 12 – ദയറാ കെട്ടിടങ്ങള്‍ക്കും കിണറിനും സ്ഥലം കണ്ടു.

1911 ഒക്ടോബര്‍ 14 (1087 കന്നി 28) – മുറിമറ്റത്തില്‍ മാര്‍ ഈവാനിയോസിനൊപ്പം പ. അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവായെ ആലുവായില്‍ ചെന്ന് സന്ദര്‍ശിച്ചു. ശീമ റമ്പാന്മാര്‍ക്കായി കൊണ്ടുപോയിരുന്ന ഇടക്കെട്ടുകളില്‍ ഒന്ന് മുറിമറ്റത്തില്‍ തിരുമേനിയുടെ നിര്‍ദ്ദേശാനുസരണം പാത്രിയര്‍ക്കീസിനു സമര്‍പ്പിച്ചു.

1911 ഒക്ടോബര്‍ 19 (1087 തുലാം 3) – പഴയസെമിനാരിയില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു.

1914 മെയ് 21 (1089 ഇടവം 8) – പൊത്തമ്പുറത്തു വാങ്ങിയ സ്ഥലത്ത് കിണറു കുഴിക്കാന്‍ തുടങ്ങി. ഇടവം 31-നു (1914 ജൂണ്‍ 6) കിണറ്റില്‍ വെള്ളം കണ്ടു.

1914 മെയ് 25 – കെട്ടിടം പണി തുടങ്ങി.

1914 ജൂണ്‍ 7 (1089 ഇടവം 25) – പൊത്തമ്പുറത്ത് താല്‍ക്കാലികമായി ഒരു കുടില്‍ കെട്ടി അതില്‍ കുറിയാക്കോസ് റമ്പാന്‍ താമസം ആരംഭിച്ചു.

1914 ജൂണ്‍ 15 (1089 മിഥുനം 1) – പൊത്തന്‍പുറത്ത് ആദ്യമായി രാത്രിയില്‍ താമസിച്ചു.

1914 ജൂലൈ 28 – ദയറാ ശിലാസ്ഥാപനം. ചെറിയമഠത്തില്‍ വലിയ യാക്കോബ് കത്തനാരും കുറിയാക്കോസ് റമ്പാനും.

1914 ഓഗസ്റ്റ് 29 (1090 ചിങ്ങം 13) – ദയറായ്ക്കു ഉത്തരം വെച്ചു കഴുക്കോല്‍ പിടിപ്പിച്ചു.

1914 ഒക്ടോബര്‍ 26 (1090 തുലാം 10) – റമ്പാച്ചന്‍ ദയറായില്‍ താമസം തുടങ്ങി.

1915 ജനുവരി 28 – ദയറായില്‍ ആദ്യമായി കുറിയാക്കോസ് റമ്പാന്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു.

1915 ഏപ്രില്‍ 26 (1090 മേടം 13) – വട്ടശ്ശേരില്‍ ഗീവറുഗീസ് മാര്‍ ദീവന്നാസിയോസ് ദയറാ സന്ദര്‍ശിച്ചു. അദ്ദേഹത്തിന് സ്വീകരണവും മംഗളപത്രവും നല്‍കി. ദയറായെ ‘താബോര്‍ ദയറാ’ എന്ന് മെത്രാപ്പോലീത്താ നാമകരണം ചെയ്തു.

1915 ജൂലൈ 2 (1090 മിഥുനം 18) – വെള്ളൂര്‍ കാരിക്കാമറ്റത്ത് ഉപ്പൂട്ടില്‍ കുടുംബത്തില്‍പ്പെട്ട തോമസ് (പൊട്ടന്‍) കുറിയാക്കോസ് റമ്പാന്‍റെ സേവകനായി ദയറായില്‍ വന്നു.

1916 ഏപ്രില്‍ 13 – പടിഞ്ഞാറേക്കര മത്തായി ദയറായില്‍ സേവകനായി വന്നു. സമീപപ്രദേശങ്ങളില്‍ നിന്നും പിടിയരി ശേഖരിക്കുകയായിരുന്നു മത്തായിയുടെ ജോലി.

1920 മെയ് 28 – കണ്ടനാട് ഭദ്രാസനത്തിന്‍റെ യൂയാക്കീം മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ ദയറാപള്ളിയുടെ ശിലാസ്ഥാപനം നടത്തി.

1923 സെപ്റ്റംബര്‍ 27 – പള്ളി മുഖവാരത്തിന്‍റെ മുകളില്‍ കുരിശ് സ്ഥാപിച്ചു.

1925 ജനുവരി 19, 20 – വട്ടശ്ശേരില്‍ പ. ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസ്, വള്ളിക്കാട്ട് ഗീവറുഗീസ് മാര്‍ പീലക്സിനോസ് (പ. ബസേലിയോസ് ഗീവറുഗീസ് പ്രഥമന്‍ കാതോലിക്കാ) എന്നീ മെത്രാപ്പോലീത്തന്മാര്‍ ചേര്‍ന്ന് ദയറാപള്ളി കൂദാശ നടത്തി.

1925 ഏപ്രില്‍ 30 – രണ്ടാം കാതോലിക്കായെ വാഴിച്ചതിനു ശേഷം നിരണം വലിയപള്ളിയില്‍ കൂടിയ മഹായോഗം കുറിയാക്കോസ് റമ്പാനെ മേല്പട്ടസ്ഥാനത്തേയ്ക്ക് രണ്ടാമതും തിരഞ്ഞെടുത്തു.

1929 ഫെബ്രുവരി 13 – വട്ടശ്ശേരില്‍ പ. ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് തിരുമേനി, പ. ബസേലിയോസ് പൗലൂസ് പ്രഥമന്‍ കാതോലിക്കായുടെ കുരിശും മാലയും കുറിയാക്കോസ് റമ്പാന് നല്‍കി.

1929 ഫെബ്രുവരി 16 – പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കോട്ടയം എം.ഡി. സെമിനാരി ചാപ്പലില്‍ (ഏലിയാ കത്തീഡ്രല്‍) വച്ച് കുറിയാക്കോസ് മാര്‍ ഗ്രീഗോറിയോസ് എന്ന നാമത്തില്‍ എപ്പിസ്കോപ്പായായി വാഴിച്ചു. യാക്കോബ് മാര്‍ തെയോഫിലോസും കൂടെ വാഴിക്കപ്പെട്ടു,

1929 ഫെബ്രുവരി 20 – എപ്പിസ്കോപ്പാ സ്ഥാനമേറ്റ ശേഷം ആദ്യകുര്‍ബ്ബാന പഴയസെമിനാരിയില്‍.

1929 ഫെബ്രുവരി 23 – എപ്പിസ്കോപ്പാ സ്ഥാനമേറ്റ ശേഷം ദയറായില്‍ ആദ്യ കുര്‍ബ്ബാന.

1929 ഫെബ്രുവരി 28 – പാമ്പാടിയില്‍ ഇംഗ്ലീഷ് സ്കൂളിന്‍റെ ശിലാസ്ഥാപനം.

1929 മാര്‍ച്ച് 7 – ദയറായില്‍ വച്ച് ചെറിയമഠത്തില്‍ അന്ത്രയോസ് കത്തനാരുടെ പുത്രന്‍ യാക്കോബ് ശെമ്മാശന് കത്തനാരുപട്ടം കൊടുത്തു. ആദ്യമായി നടത്തിയ പട്ടംകൊട.

1929 മാര്‍ച്ച് 10 – പാറയ്ക്കല്‍ പള്ളി. പാറയ്ക്കല്‍ കുറിയാക്കോസിനു പട്ടം കൊടുത്തു.

1929 ഏപ്രില്‍ 7 – വാകത്താനം വലിയപള്ളി. മാളികയില്‍ കോരയ്ക്ക് പട്ടം കൊടുത്തു (പിന്നീട് എം. സി. കുറിയാക്കോസ് റമ്പാന്‍).

1929 മെയ് 20 – പാമ്പാടിയില്‍ ഇംഗ്ലീഷ് സ്കൂള്‍ ഉദ്ഘാടനം ചെയ്തു.

1929 നവംബര്‍ 19 – ആംഗ്ലിക്കന്‍ ബിഷപ്പ് മൂര്‍ ദയറാ സന്ദര്‍ശിച്ചു.

1929 ഡിസംബര്‍ 6 – കോട്ടയം ടി.ബി. യില്‍ വട്ടശ്ശേരില്‍ പ. ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് മലങ്കര മെത്രാപ്പോലീത്തായോടും പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായോടുമൊപ്പം വൈസ്രോയിയെ സന്ദര്‍ശിച്ചു.

1929 ഡിസംബര്‍ 8 – പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുവനന്തപുരം സുറിയാനി പള്ളിയില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു. വി. കുര്‍ബ്ബാന കാണാനെത്തിയ വൈസ്രോയിയേയും പത്നിയേയും ബാവാ തിരുമേനിയോടൊപ്പം സ്വീകരിച്ചു.

1929 ഡിസംബര്‍ 10 – ചിങ്ങവനം പള്ളിയിലെത്തി മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്തായെ (ക്നാനായ ഭദ്രാസനം) കണ്ടു.

1930 മാര്‍ച്ച് 1 – ബഥനി മെത്രാന്മാര്‍ ഇടവകകളില്‍ പള്ളി വയ്ക്കരുതെന്നുള്ള പൊതു കല്പനയില്‍ ബാവായോടും വട്ടശ്ശേരില്‍ തിരുമേനിയോടുമൊപ്പം ഒപ്പു വച്ചു.

1930 ഏപ്രില്‍ 7 – മാളികയില്‍ കുറിയാക്കോസ് ശെമ്മാശന് (പിന്നീട് എം. സി. കുറിയാക്കോസ് റമ്പാന്‍) പൂര്‍ണ്ണ ശെമ്മാശുപട്ടം.

1930 മെയ് 20 – പീരുമേട്ടില്‍ റീജന്‍റ് റാണിയെ സന്ദര്‍ശിച്ചു.

1930 ജൂലൈ 16 – കടമ്പനാട് ഹോറേബ് ദയറായുടേയും പള്ളി മദ്ബഹായുടേയും കല്ലിടീല്‍ നടത്തി.

1930 ആഗസ്റ്റ് 3 – പുറകുളത്ത് ഈപ്പന് (പിന്നീട് ഈപ്പന്‍ കോറെപ്പിസ്ക്കോപ്പാ. വടക്കന്‍മണ്ണൂര്‍ പള്ളിയില്‍ ദീര്‍ഘകാലം വികാരിയായിരുന്നു) കോറൂയോ പട്ടം കൊടുത്തു.

1930 നവംബര്‍ 3 തിങ്കള്‍, പരുമലപെരുന്നാള്‍ – പരുമലപ്പള്ളിയില്‍ ഗീവര്‍ഗീസ് മാര്‍ പീലക്സിനോസ് (പുത്തന്‍കാവ്) എപ്പിസ്കോപ്പായെ വാഴിക്കുന്നതില്‍ സഹകാര്‍മ്മികത്വം വഹിച്ചു.

1930 ഡിസംബര്‍ 7 – മാളികയില്‍ ശെമ്മാശന് (പിന്നീട് എം. സി. കുറിയാക്കോസ് റമ്പാന്‍) കത്തനാരുപട്ടം കൊടുത്തു.

1931 ജനുവരി 17 – പാമ്പാടി തിരുമേനിയെക്കുറിച്ചുള്ള ആദ്യ ഗ്രന്ഥമായ വിദ്വാന്‍ വി. റ്റി. ഐപ്പ് രചിച്ച ‘താബോര്‍ ഗിരിയിലെ യതിവര്യന്‍’ എന്ന തുള്ളല്‍ കൃതി പ്രസിദ്ധീകരിച്ചു.

1931 ഫെബ്രുവരി 2 – തിരുവിതാംകൂര്‍ ദിവാന്‍ പി. എം. സുബ്രഹ്മണ്യരുടെ അദ്ധ്യക്ഷതയില്‍ എം.ഡി. സെമിനാരിയില്‍ കൂടിയ യോഗത്തില്‍ വട്ടശ്ശേരില്‍ പ. ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് മലങ്കര മെത്രാപ്പോലീത്തായോടൊപ്പം സംബന്ധിച്ചു.

1931 മാര്‍ച്ച് 5 – പഴയസെമിനാരിയില്‍ വച്ച് ആംഗ്ലിക്കന്‍ ബിഷപ്പുമാരായ ഗോര്‍, മൂര്‍ എന്നിവരുമായി വട്ടശ്ശേരില്‍ പ. ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് മലങ്കര മെത്രാപ്പോലീത്താ, പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, പുത്തന്‍കാവില്‍ ഗീവറുഗീസ് മാര്‍ പീലക്സീനോസ് എന്നിവരോടൊപ്പം കൂടിക്കാഴ്ച നടത്തി.

1931 മെയ് 25 – തെക്കന്‍ പാമ്പാടിയില്‍ ഗേള്‍സ് സ്കൂള്‍ ഉദ്ഘാടനം ചെയ്തു.

1931 നവംബര്‍ 15 – വാകത്താനം പുന്നശ്ശേരി ശെമ്മാശന് പൂര്‍ണ്ണ ശെമ്മാശുപട്ടം കൊടുത്തു.

1931 നവംബര്‍ 29 – പുന്നശേരി ശെമ്മാശന് കത്തനാര്‍ പട്ടവും അഞ്ചേരി വടക്കുംപാടത്ത് ഇട്ടിക്ക് (പിന്നീട് കോറെപ്പിസ്ക്കോപ്പാ. ദീര്‍ഘകാലം പരിയാരം സെന്‍റ് പീറ്റേഴ്സ് പള്ളി വികാരിയായിരുന്നു.) കോറൂയോ പട്ടവും കൊടുത്തു.

1932 മാര്‍ച്ച് 5 – തിരുവനന്തപുരത്ത് വച്ച് ദിവാന്‍ ഓസ്റ്റിനുമായി വട്ടശ്ശേരില്‍ പ. ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് മലങ്കര മെത്രാപ്പോലീത്താ, പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, പുത്തന്‍കാവില്‍ ഗീവറുഗീസ് മാര്‍ പീലക്സീനോസ് എന്നിവരോടൊപ്പം കൂടിക്കാഴ്ച നടത്തി.

1932 ഏപ്രില്‍ 9 – പഴയസെമിനാരിയില്‍ ദിവാന്‍ ഓസ്റ്റിനെ സന്ദര്‍ശിച്ചു.

1932 ഏപ്രില്‍ 10 – കാനം ശെമ്മാശന്‍, കുറിയാക്കോസ് ശെമ്മാശന്‍, സ്കറിയാ ശെമ്മാശന്‍, ഫിലിപ്പോസ് ശെമ്മാശന്‍ ഇവര്‍ക്ക് യൗപദിയക്കിനോ പട്ടം കൊടുത്തു.

1932 ഏപ്രില്‍ 22 – വി. മൂറോന്‍ കൂദാശയില്‍ സഹകാര്‍മ്മികത്വം വഹിച്ചു.

1932 ഡിസംബര്‍ 25 – കാനം ശെമ്മാശന് കത്തനാരുപട്ടം നല്‍കി.

1933 ജനുവരി 26 – കോത്തല പള്ളി സ്ഥാപിക്കുകയും ആദ്യമായി വി. കുര്‍ബ്ബാന അര്‍പ്പിക്കുകയും ചെയ്തു.

1933 മാര്‍ച്ച് 12 – കാരുചിറ യാക്കോബ് ശെമ്മാശന് (പിന്നീട് റമ്പാന്‍) കശീശാപട്ടം കൊടുത്തു.

1933 മാര്‍ച്ച് 22 – പേഴമറ്റം കുറിയാക്കോസ് ശെമ്മാശന് (പാമ്പാടി തിരുമേനിയുടെ സഹോദരപുത്രന്‍) പൂര്‍ണ്ണശെമ്മാശുപട്ടം നല്‍കി.

1933 ഏപ്രില്‍ 7 – പേഴമറ്റം കുറിയാക്കോസ് ശെമ്മാശന് കശീശാപട്ടം നല്‍കി.

1933 ഏപ്രില്‍ 28 – മുറിമറ്റത്ത് ശെമ്മാശനു (മുറിമറ്റത്തില്‍ പൗലോസ് പ്രഥമന്‍ ബാവായുടെ സഹോദരപുത്രന്‍) പൂര്‍ണ്ണ ശെമ്മാശുപട്ടം കൊടുത്തു.

1933 മെയ് 1 – മഞ്ഞനിക്കര ദയറാ സന്ദര്‍ശിച്ചു.

1933 മെയ് 25 വ്യാഴം, സ്വര്‍ഗ്ഗാരോഹണപെരുന്നാള്‍ – തിരുവല്ല ബഥനിപ്പള്ളിയില്‍ വച്ച് ജോസഫ് മാര്‍ സേവേറിയോസ് (വാളക്കുഴി) എപ്പിസ്കോപ്പായെ വാഴിക്കുന്നതില്‍ സഹകാര്‍മ്മികത്വം വഹിച്ചു.

1933 ജൂണ്‍ 4 – ഒറ്റപ്ലാക്കല്‍ ഒ. ജെ. മോസസിന് കോറൂയോപട്ടം കൊടുത്തു.

1933 ആഗസ്റ്റ് 28 – പന്തനാലില്‍ തൊമ്മിക്ക് കോറൂയോപട്ടം കൊടുത്തു.

1933 നവംബര്‍ 27 – ഒന്നാം കാതോലിക്കായുടെ കുരിശും മാലയും വാളക്കുഴി മാര്‍ സേവേറിയോസ് മെത്രാന് നല്‍കി.

1933 ഡിസംബര്‍ 7 (വൃശ്ചികം 22) – തോട്ടയ്ക്കാട് പ്ലാപ്പറമ്പില്‍ കെ. കെ. ജോര്‍ജ്ജിനും തോട്ടയ്ക്കാട് കൈതളാവില്‍ കെ. എം. ജേക്കബിനും ശെമ്മാശുപട്ടം കൊടുത്തു.

1933 ഡിസംബര്‍ 11 – മണ്ണൂപ്പറമ്പില്‍ ജേക്കബിനു ശെമ്മാശുപട്ടം.

1934 ഫെബ്രുവരി 23, 24 – പ. വട്ടശ്ശേരില്‍ തിരുമേനിയുടെ കബറടക്കത്തില്‍ പങ്കെടുത്തു.

1934 ജൂണ്‍ 1 – പഴയസെമിനാരി. സ്വര്‍ണ്ണ വെള്ളിയാഴ്ച. പാമ്പാടി തിരുമേനി, വാളക്കുഴി മാര്‍ സേവേറിയോസ്, പുത്തന്‍കാവില്‍ മാര്‍ പീലക്സിനോസ് എന്നിവര്‍ക്ക് പ. ഗീവറുഗീസ് രണ്ടാമന്‍ ബാവാ ‘മെത്രാപ്പോലീത്താ സ്ഥാനം’ നല്‍കി.

1934 ഒക്ടോബര്‍ 11 – പ. ഗീവറുഗീസ് രണ്ടാമന്‍ ബാവായോടൊപ്പം തോട്ടയ്ക്കാട് മാര്‍ അപ്രേം പള്ളിയില്‍ എത്തി ഇടവകപ്പട്ടക്കാരായ വലിയമണ്ണില്‍ യോഹന്നാന്‍ കത്തനാര്‍, പുത്തേട്ടുകടുപ്പില്‍ പി. എം. പീലിപ്പോസ് കത്തനാര്‍ എന്നിവര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ച് ഇടവകയില്‍ സമാധാനം സ്ഥാപിച്ചു.

1934 ഡിസംബര്‍ 26 – കോട്ടയം എം.ഡി. സെമിനാരിയില്‍ നടന്ന മലങ്കര അസോസിയേഷനില്‍ പങ്കെടുത്തു.

1935 ഫെബ്രുവരി 11 (മകരം 29) – പ്ലേഗ് ബാധയറിഞ്ഞ് പ. ഗീവറുഗീസ് രണ്ടാമന്‍ ബാവായുടെ കല്പനപ്രകാരം പാമ്പാടി ദയറായില്‍ നിന്ന് കുന്നംകുളത്തേക്കു പുറപ്പെട്ടു. സന്ധ്യയ്ക്ക് എറണാകുളം സെന്‍റ് മേരീസ് പള്ളിയില്‍ താമസിച്ചു.

1935 ഫെബ്രുവരി 12 (മകരം 30) – പ്ലേഗ് ബാധയറിഞ്ഞ് കുന്നംകുളത്തെത്തി. കുന്നംകുളം പഴയ പള്ളിയിലേക്കു പോയി.

1935 ഫെബ്രുവരി 13 (കുംഭം 1) – കുംഭം രണ്ടാം തീയതി മുതല്‍ മൂന്ന് ദിവസത്തേക്കു കുന്നംകുളത്ത് പ്രത്യേക നോമ്പിന് തിരുമേനി ആഹ്വാനം ചെയ്തു.

1935 ഫെബ്രുവരി 16 (കുംഭം 4 ശനി) – രാവിലെ വി. കുര്‍ബ്ബാനയ്ക്കു ശേഷമേ കടകള്‍ തുറക്കാവൂ എന്ന തിരുമേനിയുടെ ആഹ്വാനപ്രകാരം കുന്നംകുളം കമ്പോളത്തിലെ കടകള്‍ രാവിലെ ഒമ്പതു മണി വരെ തുറന്നില്ല.

1935 ഫെബ്രുവരി 23 (കുംഭം 11) – വട്ടശ്ശേരില്‍ പ. ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ ഒന്നാം ഓര്‍മ്മപ്പെരുന്നാള്‍ ദിനം. തിരുമേനി വി. കുര്‍ബ്ബാന അര്‍പ്പിച്ചു.
1935 ഫെബ്രുവരി 24 (കുംഭം 12) – തിരുമേനി കുന്നംകുളം പുത്തന്‍പള്ളിയില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു. എം.ജി.എം. സണ്ടേസ്കൂള്‍ കുട്ടികളുടെ സമ്മാനദാനം നിര്‍വഹിച്ചു.

1935 ഫെബ്രുവരി 25 (കുംഭം 13) – തിരുമേനി കുന്നംകുളം ചിറളയം പള്ളിയിലേക്കു പോയി.

1935 ഫെബ്രുവരി 26 (കുംഭം 14) – തിരുമേനി പഴഞ്ഞി ഇടവക്കാരുടെ ക്ഷണപ്രകാരം പള്ളിയിലെത്തി. പി. ഐ. മത്തായി കത്തനാരുടെ ഭവനത്തിലെത്തി അന്ത്യ കൂദാശ നടത്തി കുന്നംകുളത്തേക്ക് തിരികെ പോയി.

1935 മാര്‍ച്ച് 1 (കുംഭം 17) വെള്ളി – തിരുമേനി കുന്നംകുളത്തു നിന്നും കോട്ടയത്തേക്കു മടങ്ങി. സന്ധ്യയ്ക്ക് എറണാകുളം സെന്‍റ് മേരീസ് പള്ളിയില്‍ താമസിച്ചു.

1935 മാര്‍ച്ച് 2 (കുംഭം 18) ശനി – എറണാകുളം സെന്‍റ് മേരീസ് പള്ളിയില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു. കോട്ടയത്തിനു മടങ്ങിപ്പോന്നു.

1935 സെപ്റ്റംബര്‍ 30 ചൊവ്വ – കോട്ടയം പരിയാരം അഞ്ചേരി പള്ളി കൂദാശയില്‍ പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായ്ക്കും മാര്‍ സേവേറിയോസിനുമൊപ്പം സഹകാര്‍മ്മികനായിരുന്നു.

1937 ആഗസ്റ്റ് 29 – കാരൂര്‍ ജോണ്‍ ശെമ്മാശനു കത്തനാരുപട്ടം നല്‍കി.

1937 ഒക്ടോബര്‍ 3 – ഓമല്ലൂര്‍ മുളമൂട്ടില്‍ യോശുവാ ശെമ്മാശനു യൗപദിയക്കിനോ പട്ടം നല്‍കി.

1937 ഒക്ടോബര്‍ 19 – ഇലഞ്ഞിക്കല്‍ ജേക്കബ് ശെമ്മാശനു പൂര്‍ണ്ണശെമ്മാശുപട്ടം കൊടുത്തു.

1937 ഡിസംബര്‍ 1 – നിരണം ഭദ്രാസന മെത്രാപ്പോലീത്തായുടെ ചുമതല ബാവാ ഏല്‍പ്പിച്ചു.

1938 ഏപ്രില്‍ 7 വ്യാഴം, വചനിപ്പുപെരുന്നാള്‍ – കണ്ടനാട് കര്‍മ്മേല്‍ ദയറായില്‍ വച്ച് അലക്സിയോസ് മാര്‍ തേവോദോസിയോസ് (ബഥനി) എപ്പിസ്കോപ്പായെ വാഴിക്കുന്നതില്‍ സഹകാര്‍മ്മികത്വം വഹിച്ചു.

1938 ജൂണ്‍ 26 – പുത്തൂര്‍ കോശി ശെമ്മാശനു കത്തനാരുപട്ടം നല്‍കി.

1938 ജൂലൈ 28 – പാറയ്ക്കല്‍ കുറിയാക്കോസ് ശെമ്മാശനു കത്തനാരുപട്ടം നല്‍കി.

1938 സെപ്റ്റംബര്‍ 10 – മല്ലപ്പള്ളി പയ്യംപള്ളില്‍ ദാവീദ് ശെമ്മാശനു പൂര്‍ണ്ണ ശെമ്മാശുപട്ടം നല്‍കി.

1938 ഒക്ടോബര്‍ 29 – പരുമലയില്‍ റഷ്യന്‍ മെത്രാന്‍ നെസ്തോറിനെ സന്ദര്‍ശിച്ചു.

1938 നവംബര്‍ 6 – കുറിച്ചിയില്‍ മാര്‍ ദീയസ്കോറോസ് മെത്രാച്ചനെ സന്ദര്‍ശിച്ചു.

1939 മാര്‍ച്ച് 12 – ചുരുനാട്ടു പുളിക്കീഴില്‍ മാരുമീനത്തേതിനും യാക്കോബ് ശെമ്മാശനും പൂര്‍ണ്ണശെമ്മാശുപട്ടം നല്‍കി.

1939 മാര്‍ച്ച് 19 – മല്ലപ്പള്ളി വടക്കേടത്ത് തോമസ് ശെമ്മാശനു പൂര്‍ണ്ണശെമ്മാശുപട്ടം കൊടുത്തു.

1939 ജൂലൈ 28 – ഓമല്ലൂര്‍ മുളമൂട്ടില്‍ യോശുവാ ശെമ്മാശനു പൂര്‍ണ്ണശെമ്മാശുപട്ടം നല്‍കി.

1939 ഒക്ടോബര്‍ 15 – മല്ലപ്പള്ളി വാളക്കുഴി ഗീവര്‍ഗീസ് ശെമ്മാശനു പൂര്‍ണ്ണശെമ്മാശുപട്ടം നല്‍കി.

1940 ജനുവരി 16 – ഏബ്രഹാം മാര്‍ത്തോമ്മാ സഫ്രഗന്‍ മെത്രാച്ചനുമായി ദയറായില്‍ കൂടിക്കാഴ്ച.

1940 ഫെബ്രുവരി 15 – ഓമല്ലൂര്‍ മുളമൂട്ടില്‍ യോശുവാ ശെമ്മാശനു കശീശാപട്ടം നല്‍കി.

1940 മാര്‍ച്ച് 6 – മണ്ണൂപ്പറമ്പില്‍ ജേക്കബ് ശെമ്മാശനു പൂര്‍ണ്ണ ശെമ്മാശുപട്ടം നല്‍കി.

1940 മാര്‍ച്ച് 7 – മണ്ണൂപ്പറമ്പില്‍ ജേക്കബ് ശെമ്മാശനു കത്തനാരുപട്ടം നല്‍കി.

1940 മാര്‍ച്ച് 16 – തീത്തോസ് ദ്വിതീയന്‍ മാര്‍ത്തോമ്മാ വലിയ മെത്രാച്ചനുമായി ദയറായില്‍ കൂടിക്കാഴ്ച.

1940 ഏപ്രില്‍ 7 – കാരിച്ചാല്‍ താമരവേലില്‍ തോമസ് ശെമ്മാശനു പൂര്‍ണ്ണ ശെമ്മാശുപട്ടം നല്‍കി.

1940 മെയ് 6 തിങ്കള്‍ – മാവേലിക്കര പുതിയകാവ് സെന്‍റ് മേരീസ് പള്ളിയില്‍ വച്ച് തോമ്മാ മാര്‍ ദിവന്നാസിയോസ് എപ്പിസ്കോപ്പായെ വാഴിക്കുന്നതില്‍ സഹകാര്‍മ്മികത്വം വഹിച്ചു.

1941 ഫെബ്രുവരി 8 – കൂരോപ്പട സ്കറിയാ ശെമ്മാശനു പൂര്‍ണ്ണ ശെമ്മാശുപട്ടം നല്‍കി.

1941 ഫെബ്രുവരി 9 – കൂരോപ്പട സ്കറിയാ ശെമ്മാശനു കത്തനാരുപട്ടം നല്‍കി.

1946 ജനുവരി 24 – പാമ്പാടികണ്ടം ഗീവറുഗീസ് ശെമ്മാശനു കോറൂയോപട്ടം കൊടുത്തു.

1946 മെയ് 10 – പടിഞ്ഞാറെക്കുറ്റ് ഗീവര്‍ഗീസ് ശെമ്മാശന് പൂര്‍ണ്ണ ശെമ്മാശുപട്ടം നല്‍കി.

1946 മെയ് 11 – പടിഞ്ഞാറെക്കുറ്റ് ഗീവര്‍ഗീസ് ശെമ്മാശന് കത്തനാരുപട്ടം നല്‍കി.

1948 – കബര്‍ മുറി പണിതു.

1949 ജനുവരി 12-15 – സൗത്ത്പാമ്പാടി പള്ളി കൂദാശ നിര്‍വഹിച്ചു.

1949 മെയ് 28 – ഓമത്തില്‍ കുറിയാക്കോസിനു ശെമ്മാശുപട്ടം നല്‍കി.

1949 ആഗസ്റ്റ് 27 – കന്നുകുഴി ശെമ്മാശനു പൂര്‍ണ്ണ ശെമ്മാശുപട്ടം നല്‍കി.

1949 ഡിസംബര്‍ 23 – മുണ്ടക്കഴം പുത്തന്‍പീടികയില്‍ ഏബ്രഹാമിനു കോറൂയോപട്ടം നല്‍കി.

1949 ഡിസംബര്‍ 31 – കന്നുകുഴി ശെമ്മാശനു കത്തനാരുപട്ടം നല്‍കി.

1950 ജനുവരി 29 – ഐക്കരപ്പടവില്‍ ഗീവറുഗീസിന് കോറൂയോപട്ടം നല്‍കി.

1950 ഫെബ്രുവരി 9 – കായംകുളം തോമസ് ശെമ്മാശനു പൂര്‍ണ്ണ ശെമ്മാശുപട്ടം നല്‍കി.

1950 ഫെബ്രുവരി 11 – കായംകുളം തോമസ് ശെമ്മാശനു കശ്ശീശാപട്ടം നല്‍കി.

1950 ഫെബ്രുവരി 15 – പട്ടശ്ശേരില്‍ കുറിയാക്കോസ് ശെമ്മാശനു പൂര്‍ണ്ണ ശെമ്മാശുപട്ടം നല്‍കി.

1950 ഏപ്രില്‍ 6 – ചീരന്‍ ഏബ്രഹാമിനു കോറൂയോ പട്ടം.

1951 മാര്‍ച്ച് 28 – കോട്ടയത്തു വച്ച് ഇന്ത്യന്‍ പ്രസിഡന്‍റ് ഡോ.  രാജേന്ദ്രപ്രസാദിനെ സന്ദര്‍ശിച്ചു.

1953 ഏപ്രില്‍ 9 – മണര്‍കാട് പള്ളിയില്‍ എത്തി മിഖായേല്‍ മാര്‍ ദീവന്നാസ്യോസിനെ സന്ദര്‍ശിച്ചു.

1953 മെയ് 7 – കാട്ടകാമ്പാല്‍ സൈമണ്‍ ശെമ്മാശന് കത്തനാരുപട്ടം നല്‍കി.

1953 മെയ് 15 വെള്ളി – കോട്ടയം മാര്‍ ഏലിയാ ചാപ്പലില്‍ വച്ച് പത്രോസ് മാര്‍ ഒസ്താത്തിയോസ്, മാത്യൂസ് മാര്‍ ഈവാനിയോസ്, മാത്യൂസ് മാര്‍ അത്താനാസിയോസ്, ദാനിയേല്‍ മാര്‍ പീലക്സീനോസ്, മാത്യൂസ് മാര്‍ കൂറിലോസ് എന്നിവരെ എപ്പിസ്കോപ്പാമാരായി വാഴിക്കുന്നതില്‍ സഹകാര്‍മ്മികത്വം വഹിച്ചു.

1957 ഫെബ്രുവരി 2 – ഐക്കരപ്പടവില്‍ ഗീവര്‍ഗീസ് ശെമ്മാശന് പൂര്‍ണ്ണ ശെമ്മാശുപട്ടം.

1957 ഫെബ്രുവരി 26 – യൂഹാനോന്‍ മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്താ ജില്ലാ ആശുപത്രിയില്‍ വന്നു സന്ദര്‍ശിച്ചു.

1957 ജൂലൈ 15 – പോരാളൂര്‍ പുത്തന്‍പുരയില്‍ യോഹന്നാന്‍ ശെമ്മാശനു പൂര്‍ണ്ണ ശെമ്മാശുപട്ടം (പിന്നീട് പി. സി. യോഹന്നാന്‍ റമ്പാന്‍).

1957 സെപ്റ്റംബര്‍ 14 – വെള്ളുക്കുട്ട മാമൂട്ടില്‍ വര്‍ക്കി ശെമ്മാശന് കശീശാപട്ടം.

1957 ഡിസംബര്‍ 19 വ്യാഴം – കുന്നംകുളത്ത് പെരുന്നാള്‍ നടത്തുന്നതിനായി പാറമേല്‍ കുറിയാക്കോസ് കത്തനാരോടൊപ്പം ദയറായില്‍ നിന്നു പുറപ്പെട്ടു. ദേവലോകം അരമനയിലെത്തി പ. ഗീവര്‍ഗീസ് രണ്ടാമന്‍ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചശേഷം യാത്ര തുടര്‍ന്നു.

1958 ജനുവരി 25 – യോഹന്നാന്‍ ശെമ്മാശന് (പി. സി. യോഹന്നാന്‍ റമ്പാന്‍) കശീശാപട്ടം.

1958 നവംബര്‍ 1, 2 – കുന്നംകുളം വൈശേരില്‍ മാര്‍ ഗ്രീഗോറിയോസ് പള്ളി കൂദാശ.

1960 ജനുവരി 25 – ദയറാ മലങ്കരസഭയ്ക്ക് എഴുതി കൊടുത്തു.

1962 ഡിസംബര്‍ 8 – അസുഖബാധിതനായതിനെ തുടര്‍ന്ന് ഔഗേന്‍ മാര്‍ തീമോത്തിയോസിന്‍റെ (പിന്നീട് പ. ബസേലിയോസ് ഔഗേന്‍ കാതോലിക്കാ ബാവാ) പ്രധാന കാര്‍മ്മികത്വത്തില്‍ പാമ്പാടി ദയറായില്‍ വച്ച് വി. കന്തീലാ ശുശ്രൂഷ നടത്തി. മാത്യൂസ് മാര്‍ അത്താനാസ്യോസ്, മാത്യൂസ് മാര്‍ ഈവാനിയോസ്, മാത്യൂസ് മാര്‍ കൂറിലോസ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

1964 നവംബര്‍ – പ. പരുമല തിരുമേനിയുടെ നാമത്തില്‍ അഭയഭവന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കെട്ടിടംപണി തുടങ്ങി.

1965 മാര്‍ച്ച് 11 – പാമ്പാടി തിരുമേനിയെ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മാങ്ങാനം മന്ദിരം ആശുപത്രിയിലേക്ക് മാറ്റി.

1965 മാര്‍ച്ച് 15 – രോഗനിലയില്‍ കാര്യമായ മാറ്റം ഉണ്ടാകാഞ്ഞതിനെ തുടര്‍ന്ന് തിരികെ പൊത്തമ്പുറം ദയറായിലേക്ക് കൊണ്ടുപോയി. വൈകുന്നേരം മാത്യൂസ് മാര്‍ അത്താനാസ്യോസ് (പിന്നീട് പ. മാത്യൂസ് പ്രഥമന്‍ കാതോലിക്കാ) തൈലാഭിഷേകശുശ്രൂഷ നടത്തി.

1965 ഏപ്രില്‍ 5 തിങ്കള്‍ – വെളുപ്പിനെ 2.35-ന് പാമ്പാടി തിരുമേനി കാലം ചെയ്തു.

1965 ഏപ്രില്‍ 6 ചൊവ്വ – മാര്‍ കുറിയാക്കോസ് ദയറാ ചാപ്പലിന്‍റെ വടക്കുവശത്ത് മുന്‍കൂട്ടി തയ്യാറാക്കിയിരുന്ന കബറില്‍ ഭൗതികദേഹം കബറടക്കി.

1965 മെയ് 4 – മുപ്പതാം അടിയന്തിരം.

1965 മെയ് 5 – അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്താ ഗീവറുഗീസ് മാര്‍ ഗ്രീഗോറിയോസ് അഭയഭവന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അഞ്ച് അന്തേവാസികളെ പ്രവേശിപ്പിച്ചു.

1971 ജൂലൈ 28 – പാമ്പാടി തിരുമേനിയുടെ സേവകനായിരുന്ന തോമസ് (പൊട്ടന്‍) നിര്യാതനായി. തിരുമേനിയുടെ ആഗ്രഹപ്രകാരം തിരുമേനിയുടെ കബറിന്‍റെ വടക്കുവശത്ത് ദയറാ മുറ്റത്ത് കബറടക്കി.

1981 – പാമ്പാടി പൊത്തമ്പുറം കവലയ്ക്കു സമീപം കുറിയാക്കോസ് മാര്‍ ഗ്രീഗോറിയോസ് ജൂണിയര്‍ കോളജ് ഉദ്ഘാടനം ചെയ്തു.

1983 – പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായുടെ നാമധേയത്തില്‍ ബി.എം.എം. ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ആരംഭിച്ചു.

1985 – പ. പാമ്പാടി തിരുമേനിയുടെ ജന്മശതാബ്ദി സ്മാരകമായി മാര്‍ ഗ്രീഗോറിയോസ് ബാലഭവന്‍ ആരംഭിച്ചു.

1988 ജൂലൈ 15 – പാമ്പാടി ദയറായില്‍ പുതിയ ദേവാലയത്തിന് ശിലാസ്ഥാപനം നടത്തി.

1993 – കുറിയാക്കോസ് മാര്‍ ഗ്രീഗോറിയോസ് കോളജ് സീനിയര്‍ കോളജായി ഉയര്‍ത്തപ്പെട്ടു.

1993 ജൂലൈ 15 – പുതിയ ദേവാലയത്തിന്‍റെ കൂദാശ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടന്നു.

2008 സെപ്റ്റംബര്‍ 13 – പ. പാമ്പാടി തിരുമേനിയുടെ പ്രിയ ശിഷ്യനായിരുന്ന പി. സി. യോഹന്നാന്‍ റമ്പാന്‍ നിര്യാതനായി.