സുപ്രീംകോടതി മലങ്കര സഭാ കേസില് 2017 ജൂലായ് 3 ല് നല്കിയ വിധിയിൽ വ്യക്തത ആവശ്യപ്പെട്ടുകൊണ്ട് കോലഞ്ചേരി, വരിക്കോലി, മണ്ണത്തൂർ എന്നീ വിഘടിതവിഭാഗം പള്ളികൾ ചേർന്നു നൽകിയ ക്ലാരിഫിക്കേഷൻ പെറ്റീഷൻ ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇന്ന് (19-06-2020 – ന്) പരിഗണിച്ചു. നേരത്തെയുണ്ടായിട്ടുള്ള ഉത്തരവ് മറികടക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കുകയും കേസ് ചിലവ് സഹിതം തള്ളുകയും ചെയ്തു. ടി തുക സുപ്രീം കോടതിയുടെ വെൽഫയർ ഫണ്ടിലേക്ക് അടക്കാനാണ് ഉത്തരവായിട്ടുള്ളതെന്നാണ് ലഭ്യമായ വിവരം.