പീച്ചാനിക്കാട് പളളി അതിക്രമം; ഓര്‍ത്തഡോക്‌സ് സഭ പ്രതിഷേധിച്ചു

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പീച്ചാനിക്കാട് സെന്റ് ജോര്‍ജ് പളളി വികാരിയും മാനേജിങ് കമ്മിറ്റിയഗവുമായ ഫാ. എല്‍ദോസ് തേലാപ്പിളളിയെയും സഭാഗംങ്ങളെയും പാത്രിയര്‍ക്കീസ് വിഭാഗം മര്‍ദ്ദിക്കുകയും പളളിയിലെ പൂജാ വസ്തുകള്‍ മോഷ്ടിക്കുകയും ചെയ്തതില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി സുന്നഹദോസ് സെക്രട്ടറി അഭി. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത. പള്ളിയില്‍ പാത്രിയര്‍ക്കീസ് വിഭാത്തിലെ വൈദികര്‍ക്ക് കയറുവാന്‍ കോടതിവിലക്കുള്ളതാണ്. കോടതി ഉത്തരവ് ലംഘിച്ച് പാത്രിയര്‍ക്കീസ് വിഭാഗം പളളിയില്‍ അതിക്രമിച്ച് കയറാന്‍ സാദ്ധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തലും വി. കുര്‍ബാന അര്‍പ്പിക്കുന്നതിനുമാണ് 5 പേരുടെ സംഘം വൈദികനൊപ്പം പളളിയില്‍ എത്തിയത്. ഇരുളിന്റെ മറവില്‍ ഒളിച്ചിരുന്ന പാത്രിയര്‍ക്കീസ് വിഭാഗം വൈദികനും അനുയായികളും വടികളും മറ്റും ഉപയോഗിച്ച് അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. അക്രമികള്‍ക്ക് എതിരെ നിയമ നടപടികള്‍ സ്വീകരിക്കുകയും മാതൃകാപരമായ ശിക്ഷിക്കയും ചെയ്യണമെന്ന് മാര്‍ ദിയസ്‌ക്കോറോസ് ആവശ്യപ്പെട്ടു.

ബഹു. കേരള ഹൈക്കോടതി ശാശ്വത നിരോധനം ഏര്‍പ്പെടുത്തിയ പാത്രിയര്‍ക്കീസ് വിഭാഗം വൈദീകനുള്‍പ്പെടെയുളളവര്‍ പളളിയുടെ പൂട്ട് തകര്‍ത്ത് അകത്തു കയറി പ്രാര്‍ത്ഥന നടത്തിയത് പോലീസ് നഷ്‌ക്രീയരായി നോക്കിനിന്നു. കോടതി ഉത്തരവ് ലംഘിച്ചത് പോലീസ് ഒത്താശയോടെയാണെന്നും പീച്ചാനിക്കാട് പളളി വികാരി ഫാ. എല്‍ദോസ് തേലപ്പിളളി പറഞ്ഞു.