പെരുമ്പാവൂർ ബഥേൽ സുലോക്കോ ഓർത്തഡോൿസ് പള്ളിയുടെ വികാരി 2017 ജൂലൈ 3 വിധി പെരുമ്പാവൂർ പള്ളിക്കും ബാധകം ആയതിനാൽ യാക്കോബായ വിഭാഗത്തിന് നിരോധനം ഏർപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടുള്ള Orginal Suit തള്ളിക്കൊണ്ട് ഉള്ള ബഹു പെരുമ്പാവൂർ മുൻസിഫ് കോടതി ഉത്തരവിന് എതിരെ, 2017 ജൂലൈ 3 ബഹു സുപ്രീം കോടതി വിധി ബാധകം ആയതു കൊണ്ട് എന്ന് പറഞ്ഞു “കേസ് തള്ളുകയല്ല തീർപ്പാകുക ആണ് വേണ്ടത്” എന്ന ആവശ്യവുമായി ഇടവക ബഹു. കേരള ഹൈക്കോടതിയെ സമീപിക്കുകയും ബഹു കോടതി കേസ് ഫയലിൽ സ്വീകരിച്ചു ഒരു മാസത്തേക്ക് മുൻസിഫ് കോടതി വിധിക്കു സ്റ്റേ ഏർപ്പെടുത്തുകയും യാക്കോബായ വിഭാഗത്തിനുള്ള നിരോധനം ഒരു മാസത്തേക്കു നീട്ടുകയും ചെയ്തു. കേസിൽ കക്ഷികൾക്ക് നോട്ടീസ് അയക്കാൻ ബഹു കോടതി ഉത്തരവായി.