ദുഃഖവും പകരുന്ന വ്യാധിയുമുള്ള കാലത്തു ചൊല്ലേണ്ട അപേക്ഷ

പള്ളിതാമക്കളെക്കൂടി വഴിയില്‍ പുറപ്പെടുന്നു.

പടയ്ക്കു പുറപ്പെടുന്ന പടത്തലവരെപ്പോലെ

വില്ലിനു പകരം അപേക്ഷകളുമായി

അമ്പിനു പകരം നമസ്ക്കാരവുമായി

വാളിനു പകരം കുരിശുമായി ദൈവത്തോടിരക്കുന്നു.

ഇവിടെ നിന്നു അരിശവടി നീക്കണം. ദൈവമേ

ഹാലേലൂയ്യാ. അനുഗ്രഹം ചെയ്യണമെ.

മനോഗുണമെ ഞങ്ങളോടു കൂടെ വന്ന് അപേക്ഷിക്കണമെ.

അനുഗ്രഹമുള്ള അമ്മയെപ്പോലെ ലോകം നോക്കുന്നു.

സമത്വവും നിരപ്പും കൂടെ വരുത്തണമെ.

ഞങ്ങളുടെമേല്‍ ചിറകു വിരിക്കണമെ.

ദൈവമിടത്തേ താക്കോലും നിന്‍റെ കയ്യാലല്ലോ.

തേരുന്ന പിഴയാളര്‍ക്കു വാതില്‍ തുറക്കണമെ.

ഹാലേലുയ്യാ ഉ ഹാലേലുയ്യാ

ദോഷത്താളരുടെ ദോഷങ്ങള്‍ പ്രവര്‍ത്തിച്ചെങ്കില്‍

ഉണ്ണികള്‍മേല്‍ കരുണചെയ്ത ഉണ്ണി നീയല്ലോ.

പട്ടക്കാര്‍ മേലും വേലക്കാര്‍ മേലും നിത്യവും നിന്നെ വിളിക്കുന്നവളല്ലോ.

ഞെരുക്കത്തിലുള്ള ജനത്തെ കരുണ ചെയ്യണമെ.

അനുകൂലത്തിനു പുറപ്പെടുവാനരുളി ചെയ്യണമെ.

ഹാലേലുയ്യാ അനുഗ്രഹം ചെയ്യണമെ.

നന്നാക്കുവാന്‍ ബാവാ മക്കളെ ശിക്ഷിക്കുംപോലെ

ദോഷക്കാരെ നന്നാക്കുവാന്‍ ദൈവം ശിക്ഷിക്കും.

വടി തൃക്കയ്യില്‍ അടിപ്പാന്‍ തുടങ്ങുന്നു.

ക്ഷമിക്കുന്നതിനു ബാവേല്‍പോലെ ക്ഷമിപ്പിക്കല്ലേ.

രക്ഷിക്കുന്നവനേ ഹാലേലുയ്യാ ഉ ഹാലേലുയ്യാ

കപ്പല്‍ പോല്‍ ഭൂമിയിതാ ഫലങ്ങള്‍ ചുമക്കുന്ന

തുറമുഖത്തില്‍ നിന്ന് ഉടയവനോടപേക്ഷിക്കുന്നു.

ഓളമിടത്തു ശെമഓനെപ്പോലെ അനുഗ്രഹമുള്ള തൃക്കൈ നീട്ടണമെ.

സ്ലീബായാലെ ഫലങ്ങള്‍ കായ്ക്കണമെ.

അഗതികളും ഭിക്ഷക്കാരും തിന്നു സ്തുതിപ്പാനായി

ഹാലേലുയ്യാ അനുഗ്രഹം ചെയ്യണമെ.

മരിച്ചവര്‍ക്കുയിരവര്‍ ഗുണം കൊടുപ്പാന്‍ കാലമിതായല്ലോ.

പെറ്റില്ലന്നു മച്ചികള്‍ക്കും പെറ്റ സ്ത്രീകള്‍ക്കും തണ്യേ. കേള്‍വി

കയ്പുപെട്ട ഇളക്കം തെരുവുകള്‍ കുടികള്‍ നഗരിക്കു ചുറ്റുമായ്

ശിഷ്യരു മുമ്പില്‍ കടലടക്കിയ തമ്പുരാനേ!

ഇളക്കത്തിലായ ലോകരുടെമേല്‍ അനുഗ്രഹം ചെയ്യണമെ.

ഹാലേലുയ്യാ ഉ ഹാലേലൂയ്യാ

മിഖായേലായുധമെടുത്തു ദോഷക്കാരിളകി

ശിക്ഷയുടെ വില്ലു കുലച്ചു ദൈവമയച്ചപ്പോള്‍

അരിശത്തിനുടെ അസ്ത്രങ്ങള്‍ മൂന്നടിമയടക്കം

പഞ്ഞം വസന്തയും അസ്ത്രങ്ങള്‍ പുറപ്പെടാതെ തൃക്കൈ തടുക്കണമെ.

അസ്ത്രങ്ങള്‍ വീഴുമിടത്തില്‍ അനുഗ്രഹം ചെയ്യണമെ.

ഹാലലുയ്യാ ഉ ഹാലേലുയ്യാ

നഗരികള്‍ കുടികളില്‍ നിന്നു കരച്ചില്‍ കേള്‍ക്കുന്നു.

ഇരിക്കയില്‍ നിന്നു മരണമതായി ജനങ്ങള്‍ നശിക്കുന്നു.

നേട്ടങ്ങളിതാ നേടുന്നവരിലും ഉയിരവരിതാ തെളിവുകളുമില്ല.

ഒക്കെയുടെ ഉടയവനായ തമ്പുരാനെ

സൃഷ്ടിപ്പുകള്‍ മേല്‍ കരുണ ചെയ്തനുഗ്രഹം ചെയ്യണമെ.

ഹാലേലുയ്യാ മനോഗുണം നല്‍കണമെ. മൊറിയോ റാ

ഹേമ്മേലൈന്‍ ഉ ആദാറൈന്‍.