തുമ്പമൺ : വിശുദ്ധ മർത്തമറിയം ഭദ്രാസന ദേവാലയം കേരള ടൂറിസം ഭൂപടത്തിലേക്ക് എത്തുന്നു. 1300 വർഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഭദ്രാസന ദേവാലയം നിലവിൽ പത്തനംതിട്ട ജില്ലാ ടൂറിസം കൗൺസിലിൻറെ വെബ്സൈറ്റിൽ ഇടം നേടി കഴിഞ്ഞു.
‘കൊച്ച് യരുശലേം’ എന്ന് പരിശുദ്ധ പരുമല തിരുമേനിയാൽ വിശേഷണം നേടിയ ദേവാലയം അതിൻറെ പ്രാചീന ശൈലിയിലുള്ള നിർമാണത്തിലെ പ്രത്യേകത കൊണ്ടും വിശുദ്ധ മദ്ബഹായുടെ നിർമ്മിതി കൊണ്ടും പരിശുദ്ധ പരുമല തിരുമേനിയുടെ ജീവചരിത്രം പ്രതിപാദിക്കുന്ന ചുവർ ചിത്രങ്ങൾ കൊണ്ടും അനേകരുടെ ശ്രദ്ധ ആകർഷിക്കുന്നു.
നേരത്തെ നവംബറിൽ പള്ളി സന്ദർശിച്ച ജില്ലാ കളക്ടർ പി ബി നൂഹ് ടൂറിസം ഭൂപടത്തിൽ ചേർക്കുവാനുള്ള നിർദ്ദേശം വകുപ്പ് ഡയറക്ടർക്ക് നൽകിയിരുന്നു.