ZMART ഫൗണ്ടേഷൻ നൂതന പദ്ധതികളുമായി മുന്നോട്ട് .

2019 ഫെബ്രുവരിയിൽ രൂപീകൃതമായ ZMART ഫൗണ്ടേഷൻ എന്ന ചാരിറ്റബിൾ ട്രസ്റ്റ് ഒന്നാം വാർഷികത്തിൽ പുതിയ ജീവകാരുണ്യ പദ്ധതികൾ ഉൾപ്പെടുത്തിക്കൊണ്ട് പ്രവർത്തനങ്ങൾ വിപുലീകരിക്കുവാൻ ഒരുങ്ങുന്നു. കോഴിക്കോട് ബീച്ച് ആശുപത്രി, ചെസ്റ്റ് ഹോസ്പിറ്റൽ, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ നിർധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനായി രൂപീകൃതമായ ഈ ഫൗണ്ടേഷനിലൂടെ കഴിഞ്ഞ വർഷത്തിൽ ഒരു ലക്ഷത്തിലധികം രോഗികൾക്കും അവരെ പരിചരിക്കുന്നവർക്കും ഭക്ഷണം നൽകി സഹായിച്ചതിനോടൊപ്പം നിലമ്പൂരിലെ ആദിവാസി മേഖലകളിലെ കുട്ടികൾ ഉൾപ്പെടെ 300 വിദ്യാർത്ഥികൾക്ക് പഠന സഹായo നൽകി.. പ്രളയ കാലത്ത് ദുരന്തത്തിൽ അകപ്പെട്ട അഞ്ഞൂറിലധികം വീടുകളിൽ ഭക്ഷണവും വീട്ടുപകരണങ്ങളും , എടക്കര പാലീയേറ്റീവ് കെയറിന്റെ കീഴിലുള്ള നാനൂറോളം രോഗികൾക്ക് ചികിത്സാ സഹായവും എത്തിച്ചു കൊടുത്തു;10 പെൺകുട്ടികൾക്ക് വിവാഹ സഹായവും ഇതിനകം നൽകി കഴിഞ്ഞു.’ മെഡിക്കൽ കോളേജിലെ രോഗികൾക്കുള്ള ഭക്ഷണ വിതരണം ഫെബ്രുവരി 5 മുതൽ വൈകിട്ട് ആറ് മണിക്ക് കാമ്പസിനുള്ളിൽ കിച്ചണിൽ നിന്നും വിതരണം ചെയ്യുന്നതായിരിക്കും. MVR കാൻസർ സെൻററുമായി സഹ കരിച്ച് ഈ വർഷം 50 പേർക്ക് കാൻസർ പരിരക്ഷ പദ്ധതിയായ സിറ്റി കെയർ ഡിപ്പോസിറ്റ് സ്കീമിൽ അംഗത്വം ഉറപ്പാക്കും.. 25 പെൺകുട്ടികൾക്ക് വിവാഹ സഹായവും പ്രകൃതിസംരക്ഷണ പദ്ധതിയും ഉൾപ്പെടെ രോഗികൾക്കുള്ള ഭക്ഷണവും ചികിത്സാ സഹായങ്ങളും തുടർന്നും നൽകുന്നതായിരിക്കും എന്ന് ട്രസ്റ്റ് ഭാരവാഹികളായ പ്ലാന്തോട്ടത്തിൽ ജിബി, ഷിജു കാരപ്പുറം എന്നിവർ അറിയിച്ചു. ജാതി മത രാഷട്രീയ സംഘടനകൾക്ക് അതീതമായി പ്രവർത്തിക്കുന്ന ZMART ഫൗണ്ടേഷൻ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക.
9496271818, 9446954959

ZMART FOUNDATION
AC/NO:21390200001964
IFSC: FDRL0002139
FEDERAL BANK MEDICAL COLLEGE BRANCH. KOZHIKODE