ഒരു വ്യക്തിയുടെ വ്യക്തിത്യവികസനത്തിനും ശോഭയുള്ള ഭാവിക്കും ഉത്തമ പ്രവൃത്തിയിലൂടെ മാത്യകകൾ സൃഷ്ഠിക്കണമെന്ന് person to person executive director ഡോ സാംസൺ ഗാന്ധി ആഹ്വാനം ചെയ്തു . ഈശ്വര ചൈതന്യം നഷ്ടപെടുത്താത്ത നല്ല ബാല്യവും കൗമാരവും യൗവനവും കാത്തു സൂക്ഷിച്ചു ഇഴടുപ്പമുളള കുടുംബബന്ധങ്ങൾ സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഒരുക്കിയ PATHFINDER 2020 എന്ന മാർഗനിർദേശ പരിശീലന പരിപാടിക്ക് നേതൃത്യം നൽകി സംസാരിക്കുകയായിരുന്നു ഡോ സാംസൺ ഗാന്ധി.
മൂന്ന് ദിവസമായി നടന്ന പരിശീലന പരിപാടിയിൽ 10-15 വയസ്, 16-25 വയസ് വരെ പ്രായ പരിധിയുള്ളവർക് പ്രേത്യക പരിശീലനപരിപാടികൾ നടന്നു. മാതാപിതാക്കൾ കുഞ്ഞുങ്ങളുമായി ദൃഢ ബന്ധം സ്ഥാപിക്കുവാനും അവരെ ധാർമികതയും മൂല്യബോധവും ഉള്ളവരായി വളര്ത്തുവാനും, സ്നേഹസംഭാഷണത്തിലൂടെ അവരെ നേർദിശയിൽ നയിക്കുവാനുള്ള പരിശീലനപരിപാടികൾ ആണ് നടത്തപ്പെട്ടത്. Person to person എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ സാംസൺ ഗാന്ധി, കത്തീഡ്രൽ വികാരി ഫാ അജു എബ്രഹാം, സഹ വികാരി ഫാ പത്രോസ് ജോയ് എന്നിവർ നേതൃത്വം നൽകി.