Funeral Issue in Malankara Orthodox Church: Press Meet by Pinarayi Vijayan

ഓർത്തഡോക്സ് വിഭാഗം ചർച്ചക്ക് തയാറാകുന്നില്ല; സമവായമില്ലാത്തതിനാൽ ഓർഡിനസെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം:ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കം ക്രൈസ്തവരെ ആകെ ബാധിക്കുന്ന പ്രശ്നമായി.ഓർത്തഡോക്സ് വിഭാഗം ചർച്ചക്ക് തയാറാകുന്നില്ല.സഭാ തർക്കം രമ്യമായി പരിഹരിക്കാനാണ് സർക്കാർ ശ്രമം. ക്രമാസമാധാനപ്രശ്നം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

മൃതദേഹം സംസ്കരിക്കുന്നതിനു സഭാതർക്കം തടസ്സമാവില്ല. അതിനു വേണ്ടിയാണ് ഓർഡിനൻസ് ഇറക്കിയത്. ഓർഡിനൻസിന് മന്ത്രിസഭാ അനുമതി നൽകി. സെമിത്തേരിക്ക് പുറത്ത് സംസ്കാര ശ്രുശ്രുഷ നടത്താം. കുടുംബ കല്ലറകളുള്ള പള്ളിയിൽ സംസ്കാരത്തിന് അനുമതി.ഏതു അംഗം മരിച്ചാലും ഇടവക പള്ളിയിൽ സംസ്കരിക്കാം.

മരണാനന്തര ചടങ്ങ് ബന്ധുക്കൾക്ക് ഇഷ്ടമുള്ള പള്ളിയിൽ വച്ച് നടത്താം.താല്പര്യമുള്ള പുരോഹിതനെ കൊണ്ട് ശ്രുശ്രുഷ നടത്താം.

ചർച്ചയിലൂടെ പരിഹാരം കാണാനുള്ള മന്ത്രിസഭാ ഉപസമിതിയുടെ ശ്രമം പരാജയപ്പെട്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു