നീതി നിഷേധത്തിൽ കൽക്കട്ടാ ഭദ്രാസനം പ്രതിഷേധിച്ചു

ഭിലായ്‌ : വ്യവഹാരങ്ങൾക്ക്‌ പൂർണ്ണ വിരാമമിട്ടുകൊണ്ട്‌ രാജ്യത്തെ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച അന്തിമവിധി നടപ്പിലാക്കുവാൻ വിമുഖത കാണിക്കുന്നതിലും വിശ്വാസികൾക്കും പള്ളികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങളിലും കൽക്കട്ടാ ഭദ്രാസന കൗൺസിൽ യോഗം ഉൽക്കണ്ഠ രേഖപ്പെടുത്തി. പരമോന്നത നീതിപീഠത്തിന്റെ വിധികളെ വെല്ലുവിളിക്കുന്നത് ഭരണഘടനയോടുള്ള അവഹേളനമാണെന്ന് യോഗം വിലയിരുത്തി. ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വിശേഷാൽ യോഗത്തിൽ ഭദ്രാസന സെക്രട്ടറി തോമസ് റമ്പാൻ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.