ഫുജൈറ ഓര്‍ത്തഡോക്‌സ് പള്ളിയിലെ ആദ്യഫല പെരുന്നാള്‍ നവംബര്‍ 15-ന് 

ഡോ. കെ.സി ചെറിയാന്‍
ഫുജൈറ: സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ ആദ്യഫല പെരുന്നാള്‍ വംബര്‍ 15-നു വെള്ളിയാഴ്ച ആഘോഷിക്കും. വൈകുന്നേരം 5 മണിക്ക് ഇടവക വികാരി ഫാ. കെ.എം. ജേക്കബിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ഫാ. ഡോ. പി.കെ. കുരുവിള ആദ്യഫല പെരുന്നാള്‍ ഉദ്ഘാടനം ചെയ്യും.
വിവിധതരം കേരളീയ ഭക്ഷണശാലകള്‍, “ജാലകം’ നാടകം, ഗാനമേള തുടങ്ങിയ കലാപരിപാടികള്‍ ഉണ്ടായിരിക്കുമെന്ന് സുജിത് വര്‍ഗീസ് (ട്രസ്റ്റി), തോമസ് ഏബ്രഹാം (സെക്രട്ടറി), ജനറല്‍ കണ്‍വീനര്‍ കുഞ്ഞ് അലക്‌സ് എന്നിവര്‍ അറിയിച്ചു.