WCC ജനറല്‍ സെക്രട്ടറി; അന്തിമ പട്ടികയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭാംഗവും

110-ാളം രാജ്യങ്ങളിലെ ക്രൈസ്തവ സമൂഹം അംഗങ്ങളായിട്ടുളള ‘വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ‘ ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പിനുളള അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭാംഗവും CTE (Churches Together in England) യുടെ ഡയറക്ടര്‍ അംഗവുമായ ഡോ. ഏലിസബത്ത് ജോയി ഇടംപിടിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യൂ.കെ-യൂറോപ്പ് ഭദ്രാസനത്തിലെ വൈദീകന്‍ ‘ജോര്‍ജ് ജോയ് കേറെപ്പിസ്‌ക്കോപ്പയുടെ’ പത്‌നിയാണ്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി എക്യൂമെനിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നു. എക്യൂമെനിക്കല്‍ രംഗത്തെ മഹത്വപൂര്‍ണ്ണമായ സേവനങ്ങള്‍ കണക്കിലെടുത്തുകൊണ്ട് പരിശുദ്ധ ബസേലിേയാസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ WCC ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യുകയായിരുന്നു.

ന്യൂയോര്‍ക്കിലെ യൂണൈറ്റഡ് നേഷന്‍സ് ആസ്ഥാനത്ത് (Sustainable Development Goals) നടന്ന കോണ്‍ഫറസില്‍ പങ്കാളിയായി. ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ, സ്റ്റുഡന്റ് ക്രിസ്ത്യന്‍ മൂവ്‌മെന്റ് ഓഫ് ഇന്ത്യ, ക്രിസ്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റഡി ഓഫ് റിലീജിയണ്‍ & സൊസൈറ്റി ഇന്‍ ഇന്ത്യ, കൗണ്‍സില്‍ ഫോര്‍ വേള്‍ഡ് മിഷന്‍ തുടങ്ങിയ സംഘടനകളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചു. WCC യുടെ ആരംഭ കാലം മുതല്‍ തന്നെ മലങ്കര ഓര്‍ത്തഡോക്‌സ് സഭ WCC യില്‍ സ്തുത്യര്‍ഹമായ പങ്കു വഹിക്കുന്നു.