പ്രസംഗമത്സരം

സെന്റ്‌ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്‍ റിയാദ് സെന്‍ട്രല്‍ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍, 2019 ഒക്ടോബര്‍ മാസം പതിനൊന്നാം തീയതി സൗദി അറേബ്യയിലെ റിയ

ദില്‍ ഇദംപ്രഥമമായി, റിയാദിലെ വിവിധ OCYM യൂണിറ്റുകളെ പങ്കെടുപ്പിച്ച്കൊണ്ട് ആധുനിക കാലഘട്ടത്തില്‍ കാലികപ്രസക്തിയുള്ള, “ആരും നിന്‍റെ യൌവ്വനം തുച്ഛീകരിക്കരൂത്” (1 തിമോത്തി 4:12) എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗമത്സരം സംഘടിപ്പിച്ചു.

പ്രസംഗപാടവവും ബൈബിൾ ജ്ഞാനവുമുള്ള പ്രതിഭകള്‍ പങ്കെടുത്ത പ്രസ്തുത മത്സരത്തില്‍, സെന്റ്‌ പീറ്റേഴ്സ് ഓര്‍ത്തഡോക്സ് കൊണ്ഗ്രിഗേഷന്‍ അല്‍ ഖര്‍ജ് അംഗമായ ശ്രീമതി മിനി ജേക്കബ് ഒന്നാം സ്ഥാനവും, സെന്റ്‌ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്‍ റിയാദ് സെന്‍ട്രല്‍ അംഗം ബിജു ലിജു രണ്ടാം സ്ഥാനവും, സെന്റ്‌ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പ്രയര്‍ ഗ്രൂപ്പ് അംഗമായ കുമാരി എമിലിനാ മേരി സജി മുന്നം സ്ഥാനവും കരസ്ഥമാക്കി.