സർക്കാർ പരാജയമല്ലെ എന്ന് കേരളാ ഹൈക്കോടതി പരാമർശം

കോതമംഗലം മാർത്തോമൻ ചെറിയപള്ളി പള്ളി വിധി നടപ്പാക്കാത്തത് – സർക്കാർ പരാജയമല്ലെ എന്ന് കേരളാ ഹൈക്കോടതി പരാമർശം

എറണാകുളം: യാകോബായ വിഭാഗത്തിന് എതിരെ മൂവാറ്റുപുഴ മുനിസിഫ് കോടതിയിൽ നിന്നുണ്ടായ നിരോധന ഉത്തരവും കേരളാ ഹൈക്കോടതി നൽകിയ പോലീസ് സംരക്ഷണ ഉത്തരവും നടപ്പാക്കാത്തതിൽ സർക്കാർ പരാജയമല്ലെ എന്ന് ഹൈക്കോടതി ജസ്റ്റീസ് ഹരിപ്രസാദ് സ്റ്റേറ്റ് അറ്റോർണിയോട് വാദത്തിനിടെ പരാമർശിച്ചു.

ഈ പള്ളിയുടെ ഉത്തരവ് നടപ്പാക്കണമെന്ന് കർശന നിർദേശം മൂവാറ്റുപുഴ Dysp ബിജുമോൻ K ക്ക് നൽകിയിരുന്നത് നടപ്പാക്കാത്തതിനാൽ പള്ളി വികാരി തോമസ് പോൾ റമ്പാൻ നൽകിയ കോടതി അലക്ഷ്യ ഹർജിയിലാണ് മേലാണ് കോടതി പരാമർശം നടത്തിയത്.

കോടതി വിധി നടപ്പാക്കാൻ പ്രയാസമാണെന്നും ഒറ്റക്ക് ഈ ഉദ്യോഗസ്ഥന് നടപ്പാക്കാൻ കഴിയില്ല എന്നുള്ള അറ്റോർണിയുടെ വാദം കോടതി മുഖവിലക്ക് എടുത്തില്ല.

കോടതി വിധി നടപ്പാക്കാൻ എക്സിക്യൂഷൻ വേണമെന്നും യാക്കോബായ വിഭാഗത്തെ പുറത്താക്കാൻ ഉത്തരവിൽ പറയുന്നില്ല എന്നും അറ്റോർണി വാദിച്ചു എങ്കിലും അപ്രകാരമുള്ള വാദത്തിന് പ്രസക്തിയില്ല എന്നും ഇത് സുപ്രിം കോടതി ഉത്തരവാണ് ഇഷ്ടം ഉണ്ടെങ്കിലും ഇല്ലെങ്കിലും അംഗീകരിച്ചെ പറ്റൂ എന്നും കോടതി വ്യക്തമാക്കി.

കോടതി ഉത്തരവ് നടപ്പാക്കാൻ പല മാർഗ്ഗങ്ങൾ ഉണ്ട് എങ്കിലും എന്തുകൊണ്ട് ചെയ്തില്ല. 144 പ്രഖ്യപിക്കുക സ്ഥലം ഏറ്റെടുക്കുക തുടങ്ങി പല നടപടികളും മുന്നിൽ ഉണ്ട് എങ്കിലും അതൊന്നും ചെയ്യാത്ത ജില്ലാ ഭരണകൂടവും ഉന്നത ഉദ്യോഗസ്ഥരും പരാജയവും മറുപടി പറയാൻ ബാദ്ധ്യസ്ഥരാണ് എന്ന് കോടതി നിരീക്ഷിച്ചു.

കോടതി വിധി എന്തുകൊണ്ട് നടപ്പാക്കിയില്ല എന്ന് സംസ്ഥാന സർക്കാരാണ് പറയേണ്ടത്. അതിനാൽ സ്റ്റേറ്റിനെയും ഉന്നത ഉദ്യോഗസ്ഥര കക്ഷി ചേർക്കണം എന്ന് കോടതി ആവശ്യപ്പെട്ടു. അപ്രകാരം സ്റ്റേറ്റിനെ കക്ഷി ചേർക്കാൻ തയ്യാറാണ് എന്ന് ഓർത്തഡോക്സ് സഭ അറിയിച്ചു.

ആയതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറിയെ കക്ഷി ചേർക്കാനും കൂടുതൽ വാദത്തിനുമായി കേസ് മാറ്റി.

ഹർജിക്കാരൻ തോമസ് പോൾ റമ്പാന് വേണ്ടി അഡ്വ. റോഷൻ ഡി. അലക്സാണ്ടർ സീനിയർ അഭിഭാഷകൻ എസ് ശ്രീകുമാർ എന്നിവർ ഹാജരായി.