സുപ്രീം കോടതി വിധികൾ ഒരാഴ്ചക്കകം നടപ്പിലാക്കണം: ഓർത്തഡോക്സ് സഭ.

കോട്ടയം: ഓർത്തഡോക്സ് സഭ കോടതിയലക്ഷ്യ നടപടികൾക്കുള്ള നീക്കം തുടങ്ങി .2017 ജൂലൈ 3 ,2018 ഓഗസ്റ്റ് 28, 2019 ഫെബ്രുവരി 26, 2019 ജൂലായ് 2 എന്നീ തീയതികളിലെ ബഹു. സുപ്രീം കോടതി വിധികൾ ഉടൻ നടപ്പിലാക്കണമെന്ന് ആവശ്വപ്പെട്ടുകൊണ്ട് സഭയുടെ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ ഇന്ന് ചീഫ്സെക്രട്ടറിക്ക് നിവേദനം നൽകി. സുപ്രീം കോടതി വിധി നടപ്പിലാക്കുന്ന കാര്യത്തിൽ യാതൊരു വിധ വിട്ടുവീഴ്ചകൾക്കും ഓർത്തഡോക്സ് സഭ തയ്യാറല്ല എന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ ഓർത്തഡോക്സ് സഭ നൽകിയിട്ടുള്ളത്. സഭയുടെ പരമോന്നത സമിതിയായ പരി. സുന്നഹദോസ് നടന്നുകൊണ്ടിരിക്കേയാണ് സഭ നിർണ്ണായക നീക്കം നടത്തിയിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. വിധി

നടപ്പിലാക്കാൻ സാധിക്കാത്തത് സർക്കാരിന്റെ പരാജയമല്ലേ എന്ന് ചോദ്യം ബഹു.കേരള ഹൈക്കോടതി ഇന്നലെ ചോദ്യമുന്നയിച്ചിരുന്നു. വിധി നടപ്പിലാക്കാത്തതിനെതിരേ അതിരൂക്ഷമായ വിമർശനങ്ങൾ ബഹു. സുപ്രീം കോടതി നിരവധി തവണ നടത്തിയിട്ടുള്ളതുമാണ്.

Letter