പരുമല സെമിനാരിയുടെ അസിസ്റ്റൻറ് മാനേജർ എ. ജി. ജോസഫ് റമ്പാച്ചൻ (67) നിര്യാതനായി

ചെങ്ങമനാട് ബേത്ലഹേം ആശ്രമാഗവും പരുമല സെമിനാരി അസി.മാനേജരും അയിരുന്ന വന്ദ്യ എ.ജി.ജോസഫ് റമ്പച്ചൻ(67) ഇന്ന് രാവിലെ 8.20 ന് പരുമല ആശുപത്രിയില് വെച്ച്നിര്യാതനായി,

വന്ദ്യ ജോസഫ് റമ്പച്ചന്റെ ഭൗതിക ശരീരം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് പരുമല പള്ളിയില് പൊതു ദര്ശനത്തിന് വയ്ക്കുന്നതും പ്രാര്ത്ഥനയ്ക്ക് ശേഷം നാലരയ്ക്ക് ഭൌതിക ശരീരം ചെങ്ങമനാട് ബേത് ലഹേം ആശ്രമത്തിലേക്ക് കൊണ്ടുപോകുന്നതുമാണ്.

ചെങ്ങന്നൂര് – അടൂര് – കൊട്ടാരക്കര വഴി ആശ്രമത്തില് എത്തിച്ചേരും. സംസ്‌കാരം നാളെ 2 മണിക്ക് പരിശുദ്ധ കാതോലിക്കാ ബാവയുടെ മുഖ്യ കാര്മികത്വത്തിൽ ചെങ്ങമനാട് ബേത്ലഹേം ആശ്രമത്തിൽ നടക്കും.

കൊട്ടാരക്കര മീയണ്ണൂര് താന്നിവിളയിൽ ഇ.ജോർജ്ജിന്റെയും റാഹേൽ കുട്ടിയുടെയും രണ്ടാമത്തെ മകനായി 1953 ജനുവരി 16ന് ജനിച്ചു. 1978 ജനുവരി 6ന് പ. ബസേലി യോസ് മാര്‍ത്തോമ്മാ മാത്യുസ് ദ്വിതീയൻ കാതോലിക്ക ബാവ വൈദിക പട്ടം നല്കി.

കൊട്ടാരക്കര – പുനലൂർ, തിരുവനന്തപുരം ഭദ്രാസനങ്ങളിലെ ‘അരിങ്കട ,സെന്റ് ഗ്രീഗോറിയോസ്, തെന്മല സെന്റ് ജോര്ജ്ജ്, ഒറ്റക്കല്ല് സെന്റ് ജോണ്‌സ്, വാളകം മാർ ഗ്രീഗോറിയോസ്, പെരുമ്പുഴി സെന്റ് ജോര്ജ്ജ്, ചക്കുവരയ്ക്കലക് മാർ അപ്രേം, പാലനിരപ്പ് മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ്, മൈലം സെന്റ് സ്റ്റീഫന്‌സ്, നീലേശ്വരം, അമ്പലക്കര തുടങ്ങിയ ഇടവകകളിൽ വികാരിയായി സേവനം അനുഷ്ഠിച്ചു. ചെങ്കുളം സെന്റ് ജോര്ജ്ജ് ഓര്ത്തഡോക്‌സ് പള്ളിയാണ് മാതൃ ഇടവക.

തിരുവനന്തപുരം അരമന മാനേജർ വള്ളിക്കാട്ട് ദയറാ മാനേജർ കൊട്ടാരക്കര സെന്റ് ഗ്രീഗോറിയോസ് കോളേജ് ലോക്കൽ മാനേജർ തുടങ്ങിയ പദവികളൾ വഹിച്ചു 2007ല് പ.ദിദിമോസ് പ്രഥമന് ബാവ റമ്പാൻ സ്ഥാനം നല്കി…

രണ്ടു ഘട്ടങ്ങളിലായി 10 വര്ഷം പരുമല സെമിനാരിയിലും അസി.മാനേജരായി പ്രവര്ത്തിച്ചു.

_____________________

ഇന്ന് രാവിലെ കര്‍ത്യസന്നിധിയിലേക്ക് ചേര്‍ക്കപ്പെട്ട പരുമല സെമിനാരി അസി.മാനേജര്‍ എ.ജി.ജോസഫ് റമ്പാച്ചന്റെ ഭൗതിക ശരീരം പരുമല ഹോസ്പിറ്റലില്‍ അഭി.ഡോ.ഏബ്രഹാം മാര്‍ സെറാഫിം തിരുമേനിയുടെ കാര്‍മികത്വത്തില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനയ്ക്കു ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി. ഉച്ചയ്ക്ക് രണ്ടരയ്ക്ക് പരുമല സെമിനാരിയിലേക്ക് ഭൌതികശരീരം പൊതുദര്‍ശനത്തിന് വയ്ക്കും. വൈകുന്നേരം 4 pm ന് ചെങ്ങമനാട് ബേത് ലഹേം ആശ്രമത്തിലേക്ക് കൊണ്ടുപോകും. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30ന് പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ നടക്കും..