അതിജീവനത്തിന് ഒരു കൈത്തിരിവെട്ടം—II
പ്രളയബാധിത കേരളത്തിന്റെ അതിജീവനത്തിനു മലങ്കര ഓർത്തഡോക്സ് സഭ പ്രഖ്യപിച്ച ഭവന നിർമ്മാണ പദ്ധതിക്ക് ന്യൂഡൽഹി ഹോസ്‌ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ കൈത്താങ്ങായി നിർമ്മിച്ചു നൽകുന്ന രണ്ടാമത് ഭവനത്തിന്റെ കല്ലിടീൽ കർമ്മം 2019 ജൂൺ മാസം 03-തീയതി 9 മണിക്ക് വയനാട്ടിലെ കൃഷ്ണഗിരിയിൽ നടത്തപ്പെടുന്നു.
വയനാട് മീനങ്ങാടി സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. ജോസഫ് പി. വർഗീസ്, ഫാ. സാംസങ് എം. സൈമൺ, ന്യൂഡൽഹി ഹോസ്ഖാസ് സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ. അജു എബ്രഹാം എന്നിവർ കാർമികത്വം വഹിക്കും.
പ്രളയത്തിൽ തകർന്നുപോയ വീടിനുപകരം 2 കിടപ്പുമുറി, ഹാൾ, മറ്റു അടിസ്ഥാനസൗകര്യങ്ങൾ എന്നിവയോടുകൂടിയ ഭവനം നിർമ്മിക്കാനാണ് പദ്ധതി. പ്രായമായ വിധവയും കൂലിപ്പണി ചെയ്യുന്ന മകനും അടങ്ങുന്ന കുടുംബത്തിന് താമസ യോഗ്യമായ ഭവനം എന്ന സ്വപ്നം ആണ് ഹോസ്‌ഖാസ് കത്തീഡ്രൽ യുവജനപ്രസ്ഥാനം പൂർത്തീകരിക്കാൻ ലക്ഷ്യംവയ്ക്കുന്നത്.