കോട്ടയം: മലങ്കര ഓർത്തോഡോക്സ് സഭ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം ഒന്നരക്കോടി രൂപ ഭദ്രാസന മെത്രാപ്പോലീത്ത കൂടിയായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക് കൈമാറി. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി. ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത, ഫാ. ജോര്‍ജ് പൗലോസ് (ഫ്ളോറിഡ), ഭദ്രാസന കൗണ്‍സിലംഗങ്ങളായ ശ്രീ. റോയ് തോമസ് (ഡാളസ്), ശ്രീ. ഏബ്രഹാം വര്‍ക്കി (ഷിക്കാഗോ) എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് തുടര്‍ന്നും സംഭാവനകള്‍ ലഭ്യമാക്കാനുളള ഊര്‍ജിത ശ്രമത്തിലാണ് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനമെന്ന് അഭി. ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത പറഞ്ഞു.