Tolerance Year Inauguration at Dubai St. Thomas Orthodox Cathedral

ദുബായ്: പരസ്പര ബഹുമാനവും, പരസ്പര സ്വീകാര്യതയും, പരസ്പര സഹവർത്തിത്വവും സഹിഷ്ണുതയുടെ അടിസ്ഥാന മൂല്യങ്ങളാണെന്ന് ഡോ. ശശി തരൂർ എം.പി. അഭിപ്രായപ്പെട്ടു.
ഇത്തരം മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ യു.എ.ഇ ലോകത്തിനു തന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച സഹിഷ്ണുതാ വർഷത്തോടനുബന്ധിച്ചു ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സംഘടിപ്പിച്ച സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇടവക  വികാരി ഫാ.നൈനാൻ ഫിലിപ്പ് പനക്കാമറ്റം, സഹ വികാരി ഫാ.സജു തോമസ്,, ഇടവക ട്രസ്റ്റീ ബിനു വർഗീസ്  , സെക്രട്ടറി ബാബുജി ജോർജ് എന്നിവർ പ്രസംഗിച്ചു.
ഖലീജ് ടൈംസ് അസ്സോസിയേറ്റ് എഡിറ്റർ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ മോഡറേറ്റർ ആയിരുന്നു.
സഭാ മാനേജിംഗ് കമ്മിറ്റി  അംഗം പി.ജി. മാത്യു, ഡൽഹി ഭദ്രാസന കൗൺസിൽ അംഗം പോൾ ജോർജ് പൂവത്തേരിൽ,  ഇടവക ജോയിന്റ് ട്രസ്റ്റീ വർഗീസ് ചാക്കോ, ജോയിന്റ് സെക്രട്ടറി അലക്‌സാണ്ടർ ജോസ് അലക്സ്  എന്നിവർ നേതൃത്വം നൽകി.
യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച സഹിഷ്ണുതാ വർഷത്തോടനുബന്ധിച്ചു ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്‌ഘാടന വേദി…
ഡോ. ശശി തരൂർ എം.പി., ഇടവക  വികാരി ഫാ.നൈനാൻ ഫിലിപ്പ് പനക്കാമറ്റം, സഹ വികാരി ഫാ.സജു തോമസ്,, ഖലീജ് ടൈംസ് അസ്സോസിയേറ്റ് എഡിറ്റർ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ഇടവക ട്രസ്റ്റീ ബിനു വർഗീസ്  , സെക്രട്ടറി ബാബുജി ജോർജ്,  സഭാ മാനേജിംഗ് കമ്മിറ്റി  അംഗം പി.ജി. മാത്യു, ഡൽഹി ഭദ്രാസന കൗൺസിൽ അംഗം പോൾ ജോർജ് പൂവത്തേരിൽ,  ഇടവക ജോയിന്റ് ട്രസ്റ്റീ വർഗീസ് ചാക്കോ, ജോയിന്റ് സെക്രട്ടറി അലക്‌സാണ്ടർ ജോസ് അലക്സ്  എന്നിവർ സമീപം.