ഓസ്ട്രേലിയ ബ്രിസ്ബേനില്‍ മലങ്കര സഭക്ക് സ്വന്തം ദേവാലയം ഒരുങ്ങുന്നു

ഓസ്ട്രേലിയ: ബ്രിസ്‌ബേൻ സെന്‍റ്. ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ  സ്വന്തമായ ദൈവാലയം എന്ന സ്വപ്നത്തിന്‍റെയും പ്രാർത്ഥനയുടെയും ആദ്യ ഘട്ടം സഫലമായി. 7.89 ഏക്കർ വരുന്ന വിശാലമായ സ്ഥലം (479, Mount Petrie Road, Meckenzie) പാഴ്സണേജും ഹാളും മറ്റു സൗകര്യങ്ങളോടും കൂടി മലങ്കര സഭക്ക് സ്വന്തമായി കഴിഞ്ഞു. ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമേനിയുടെ ശക്തമായ പിന്തുണയും, വികാരി ഫാ. അജീഷ് വി. അലക്സിന്‍റെ അക്ഷീണമായ നേതൃത്വവും, ട്രസ്റ്റിമാരായ ശ്രീ. ബിനു പെരുമാള്‍ ജോണ്‍, ശ്രീ. ബോബി ഏബ്രഹാം വര്‍ഗീസ്, സെക്രട്ടറി ശ്രീ. എബി ജേക്കബ്, ദേവാലയ നിർമ്മാണ കമ്മിറ്റി കൺവീനർ ശ്രീ. ജിതിന്‍ തോമസ്, മാനേജിംഗ് കമ്മിറ്റി – ബിൽഡിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ അക്ഷീണ പ്രയത്നവും ഇടവക ജനങ്ങളുടെ പൂർണമായ സഹകരണവും ആണ് ഇടവകക്ക് ഈ നേട്ടം കൈവരിക്കുവാന്‍ സാധിച്ചത്. സർവ്വശക്തനായ ദൈവത്തിൽ ആശ്രയിച്ചു കൊണ്ടും കാവൽ പിതാവായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ മധ്യസ്ഥതയിൽ അഭയപ്പെട്ടു കൊണ്ടും ദൈവാലയ നിർമാണത്തിന്‍റെ പ്രവർത്തങ്ങള്‍ അതിവേഗം നടന്നു വരുന്നു.
2008-ൽ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.യാക്കൂബ് മാര്‍ ഐറേനിയോസ് തിരുമേനിയുടെ അനുവാദത്തോടെ ബ്രിസ്ബേയ്നില്‍ ആരാധന ആരംഭിച്ചു. വിവിധ കാലയളവിൽ ഫാ. തോമസ് വര്‍ഗീസ്, ഫാ. വിനോദ് ജോർജ്, ഫാ. ജെയിംസ് ഫിലിപ്പ് എന്നിവർ വൈദീക ശുശ്രൂഷ നിർവഹിച്ചു. ഇടവകയുടെ മുൻനിര പ്രവർത്തകരായിരുന്ന ശ്രീ. സതീഷ് ബാബു സെക്രട്ടറി ആയും ഡോ. ജോര്‍ജ് വര്‍ഗീസ് ട്രസ്റ്റി ആയും പ്രാരംഭ കാലയളവിൽ സേവനം അനുഷ്ഠിച്ചു.
അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് തിരുമേനിയുടെ അനുവാദത്തോടെയും ഈ ഇടവകയുടെ സഹകരണത്തിലും ക്വീൻസ്ലാൻഡ് സ്റ്റേറ്റിൽ മൂന്ന് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷൻ പ്രവർത്തിച്ചു വരുന്നു.
1. St .Mary’s Indian Orthodox Congregation, Townsvile
2. St. Mary’s Indian Orthodox Church, Sunshine Coast
3. St. Dionysius Indian Orthodox Congregation, Towoomba