സഹിഷ്ണുതാ സെമിനാർ

ദുബായ്: യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച സഹിഷ്ണുതാ വർഷത്തോടനുബന്ധിച്ചു ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സെമിനാർ നടത്തും.
വെള്ളി  (15/02/2018 ) ഉച്ചക്ക് മൂന്നു മണിക്കു കത്തീഡ്രൽ ഓഡിറ്റോറിയത്തിലാണ്  പരിപാടി.
പ്രശസ്ത എഴുത്തുകാരൻ ഡോ. ശശി തരൂർ എം.പി മുഖ്യ പ്രഭാഷണം നടത്തും.
‘വളർച്ചയുടെയും  , സഹിഷ്ണുതയുടേയും പുതിയ അധ്യായം തുറന്ന് കൊണ്ട്  മാറുന്ന ഇന്ത്യയെന്ന വിഭാവന’ (Re-imagining India : A new era of inclusive growth and tolerance) എന്നതാണ് ചിന്താ വിഷയം.
ഇടവക  വികാരി ഫാ.നൈനാൻ ഫിലിപ്പ് പനക്കാമറ്റം, സഹ വികാരി ഫാ.സജു തോമസ്,, ഇടവക ട്രസ്റ്റീ ബിനു വർഗീസ്  , സെക്രട്ടറി ബാബുജി ജോർജ് എന്നിവർ നേതൃത്വം നൽകും.
വിവരങ്ങൾക്ക് 04-337 11 22.