യാക്കോബായ മെത്രാന് കല്പന പുറപ്പെടുവിപ്പിക്കാൻ അധികാരമുണ്ടോയെന്ന് കോടതി

മൂവാറ്റുപുഴ: വീട്ടൂർ സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളിക്ക് 1934-ലെ സഭ ഭരണഘടന പ്രത്യക്ഷത്തിൽ ബാധകമാക്കി കോടതി നടപടി. വിഘടിത വിഭാഗം കൈയ്യേറിയിരിക്കുന്ന ദേവാലയത്തിൽ അവർ തമ്മിലുള്ള വ്യവഹാരത്തിൽ പെരുമ്പാവൂർ സബ് കോടതിയുടെ ശ്രദ്ധേയമായ ഉത്തരവ്. ഇടവകാംഗത്വത്തിൽ നിന്ന് പുറത്താക്കാനുള്ള നീക്കത്തിനെതിരെ എം ടി ഔസേഫ് നൽകിയ ഹർജിയിലാണ് പെരുമ്പാവൂർ മേഖലയുടെ മാത്യൂസ്‌ മോർ അന്തീമോസിന് 1934 ലെ സഭ ഭരണഘടന പ്രകാരം കല്പന പുറപ്പെടുവിപ്പിക്കാൻ അധികാരമുണ്ടോ എന്ന് അപ്പീൽ കോടതിയോട് പരിശോധിക്കാൻ ഉത്തരവായിരിക്കുന്നത്.