പരുമല സെമിനാരിയില്‍വെച്ച് പരീക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശക ക്ലാസ്സ്

അഖില മലങ്കര പ്രാര്‍ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ 2019 ജനുവരി 12 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ പരുമല സെമിനാരിയില്‍വെച്ച് പരീക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശക ക്ലാസ്സ് നടക്കും. സി.എം.എസ്.കോളേജ്, കോട്ടയം മുന്‍ കെമിസ്ട്രി വിഭാഗം മേധാവി ഡോ.എസ.് ശിവദാസന്‍ ക്ലാസ്സ് നയിക്കുകയും കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യും. അഖില മലങ്കര പ്രാര്‍ത്ഥനായോഗം ജനറല്‍ സെക്രട്ടറി ഫാ.ജോണ്‍ വര്‍ഗ്ഗീസ് കൂടാരത്തില്‍, വൈസ് പ്രസിഡന്റ് ഫാ. ബിജു മാത്യു പ്രക്കാനം, പ്രൊഫ.ജേക്കബ് ജോര്‍ജ്ജ് (കോ-ഓര്‍ഡിനേറ്റര്‍). വി.എം.ജോയ് (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഡോ.മോള്‍ എലിസബത്ത് തോമസ് യോഗാ പരിശീലനം നല്‍കും.  9 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതാണ്.