പെരുമ്പെട്ടി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന അഖില മലങ്കര ക്വിസ് മത്സരം 2016 ജനുവരി 17 ഞായര്‍ 2 പി.എം മുതല്‍ പളളിയില്‍ വച്ച് നടത്തപ്പെടുകയാണ്. പഞ്ചഗ്രന്ഥങ്ങള്‍, അപ്പോസ്തോല പ്രവൃത്തികള്‍, സഭാചരിത്രം (1912 മുതല്‍ 1958 വരെ) പൊതുവിജ്ഞാനം (2019 ജനുവരി 1 മുതല്‍ 13 വരെ) എന്നിവ ആസ്പദമാക്കിയാണ് ചോദ്യങ്ങള്‍. ഒരു ഇടവകയില്‍ നിന്ന് രണ്ട് പേരടങ്ങിയ ഒന്നിലധികം ടീമുകള്‍ക്ക് പങ്കെടുക്കാം. പ്രായപരിധി ഇല്ല. രജിസ്ട്രേഷന് ഫീസ് ഉണ്ടായിരിക്കുന്നതല്ല. പങ്കെടുക്കുന്നവരുടെ പേരുവിവരങ്ങള്‍ 2019 ജനുവരി 12-ന് മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് എവറോളിങ് ട്രോഫിയും 3000/- രൂപയും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് എവറോളിങ് ട്രോഫിയും 2000/- രൂപയും മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് 1000/- രൂപയും സമ്മാനമായി ലഭിക്കും. വിജയികള്‍ക്ക് പെരുന്നാളിനോടനുബന്ധിച്ച് ജനുവരി 19-ന് സമ്മാനം നല്‍കുന്നതായിരിക്കും.