ചേപ്പാട്ട് ദീവന്നാസ്യോസ്, പാലക്കുന്നത്ത് മെത്രാനെക്കുറിച്ചെഴുതിയ ഒരു കല്പന

മാര്‍ ദീവന്നാസ്യോസ് നാലാമന്‍ കൊല്ലം 1019 (1843) ഇടവം 29-ാം തീയതി കൊട്ടാരക്കരപള്ളിക്ക് മാത്യൂസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായെപ്പറ്റി അയച്ച ഒരു കല്പന:

മാരാമണ്ണ് പള്ളിയില്‍ പാലക്കുന്നത്ത് മാത്തന്‍ ശെമ്മാശ്ശന്‍ വിദേശങ്ങളില്‍ പോയി, അവിടെയുള്ള ഒരു പാത്രിയര്‍ക്കീസില്‍ നിന്നും മേല്പട്ട സ്ഥാനം പ്രാപിച്ചു മടങ്ങിയെത്തി, മലയാളത്ത് ഇപ്പോഴുള്ള മേല്പട്ടസ്ഥാനം പൂര്‍ണ്ണമല്ലെന്നും, അതിനാല്‍ എല്ലാവരും സ്ഥാനപൂര്‍ണ്ണതയുള്ള ആളിനെ അംഗീകരിക്കേണ്ടതാണെന്നും പ്രസംഗിച്ചു വരുന്നുണ്ടല്ലോ. എന്നാല്‍ മലങ്കരയിലെ മേല്പട്ടസ്ഥാനം മാര്‍ത്തോമ്മായുടെ കൈവയ്പില്‍ നിന്നു ലഭിച്ചിട്ടുള്ളതാണ്. ആ മേല്പട്ടസ്ഥാനത്തിന്‍റെ തുടര്‍ച്ചയില്‍ ചില കുറവുകള്‍ സംഭവിച്ചു എന്നുള്ളത് വാസ്തവമാണ്. എന്നാല്‍ അപ്പോസ്തോലിക കൈവയ്പുള്ള ഒരു വിദേശ ഇടവകയിലെ മേല്പട്ടക്കാരന്‍ ഇവിടുത്തെ പട്ടത്വത്തെ കാനോനികമായി പൂര്‍ത്തിയാക്കി. അതുകൊണ്ട് നമ്മുടെ സ്ഥാനം പൂര്‍ണ്ണവും സാധുവുമാണ്. എന്നാല്‍ 1000-ാമാണ്ട് അന്ത്യോക്യായില്‍ നിന്ന് അത്താനാസ്യോസ് എന്നു പേരുള്ള ഒരു എപ്പിസ്കോപ്പാ ഇവിടെ വരികയും നമ്മുടെയും നമ്മുടെ മുന്‍ഗാമി കാലംചെയ്ത പീലക്സിനോസ് മെത്രാപ്പോലീത്തായുടെയും34 പട്ടത്വം പൂര്‍ണ്ണമല്ലെന്നു പ്രഖ്യാപിക്കുകയും ഭിന്നതകള്‍ ഉണ്ടാക്കുന്നതിന് ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഇത് സംബന്ധിച്ചു സര്‍ക്കാരില്‍ പല നിവേദനങ്ങളും സമര്‍പ്പിക്കുകയും വിദേശികള്‍ക്ക് ഈ ഇടവകമേല്‍ യാതൊരു അധികാരവുമില്ലെന്ന് വിധിയുണ്ടാക്കി ആ എപ്പിസ്ക്കോപ്പായെ നാടുകടത്തുകയും ചെയ്തു. അതിനുശേഷം വിദേശമെത്രാന്മാരുടെ വരവു നിലച്ച്, അത്തരം ഉപദ്രവങ്ങള്‍ നീങ്ങി, നമ്മുടെ ഇടവക സമാധാനത്തിലും സംതൃപ്തിയിലും കഴിയുന്നു. എന്നാല്‍ പ്രായാധിക്യംകൊണ്ടും ക്ഷീണംകൊണ്ടും നമ്മുടെ സ്ഥാനത്തിനടുത്ത ചുമതലകള്‍ നിര്‍വഹിക്കുന്നതിനു പ്രയാസമായിരിക്കുന്നു. ഒരു വിദേശസിംഹാസനത്തില്‍ നിന്നാണ് മാത്യൂസ് മെത്രാന്‍ സ്ഥാനം പ്രാപിച്ചിരിക്കുന്നതെങ്കിലും അദ്ദേഹത്തിന് അപ്പോസ്തോലിക കൈവെയ്പ് ഉള്ളതുകൊണ്ട് അദ്ദേഹത്തെ നമ്മുടെ പിന്‍ഗാമിയായി അംഗീകരിക്കുന്നതിന് വിരോധമില്ല. എന്നാല്‍ അത്, അദ്ദേഹത്തിന്‍റെ ഭരണകാലത്ത് വിദേശമെത്രാന്മാരുടെ സന്ദര്‍ശനത്തിനു വഴിതെളിക്കുമെന്നും തന്മൂലം മലങ്കര ഇടവകയുടെ സ്വാതന്ത്ര്യത്തെ നശിപ്പിക്കുന്നതിനു പര്യാപ്തമായ പ്രശ്നങ്ങളെ ഉത്ഭവിപ്പിക്കുമെന്നും നാം സംശയിക്കുന്നു. മാത്യൂസ് മെത്രാന്‍റെ ഇതഃപര്യന്തമുള്ള പ്രവര്‍ത്തനങ്ങളെ പരിഗണിച്ചശേഷം നാം നിങ്ങളെ അറിയിക്കുന്നതെന്തെന്നാല്‍, ഈ സിംഹാസനത്തിന്‍റെ സ്വാതന്ത്ര്യം പരിരക്ഷിക്കുന്നതിനുള്ള അദ്ദേഹത്തിന്‍റെ നിശ്ചയത്തെയും, പിതാക്കന്മാരുടെ നടപടികളും പുരാതന ആചാരങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നതിനെയുംപറ്റി നമുക്കു ബോദ്ധ്യമായി. ഇനിയും ഒരു കല്പന അയയ്ക്കുന്നതുവരെ, ആരും അദ്ദേഹത്തിന്‍റെ അടുക്കല്‍ പോകുകയോ അദ്ദേഹത്തെ അംഗീകരിക്കുകയോ ചെയ്യരുത്.

Mar Dionysius Metropolitan of the Malankara Edavagay writeth:-

(Seal)

To the Vicar, local priests, trustees of the church and other people of our Kottarakara Church. Benediction unto you – Beyond that Deacon Mathew of Palakunnom from the Maramanoo church, went to foreign parts and has returned consecrated as prelate by one of the Patriarchs there, Mathews Metran further preaches that the present office of prelate in Malayalam is not perfect, that his dignity being received from where there is the Apostolic Imposition of hands is perfect and that, therefore all should acknowledge him whose ordination is perfect. But the office of prelate in Malayalam is what is derived from the imposition of hands of Mar Thomas; and it is a fact that certain defects did occur in the line of office that followed therefrom. But the prelate of a foreign Edavagay which has the Apostolic Imposition of hands has made the ordination perfect according to our Canon; and on that account, our predecessor, the late Mar Philexinos Metrapolitan were not perfect and causing schisms tried to gain over one party to his side. But it happened that general representations were made to the sircar with respect to that, and that a decision being passed that foreigners have no authority over this Edavagay, the Episcopa was deported. After that the coming of foreign prelates ceased; and our Edavagay without being disturbed by such turmoils enjoys, ease and repose. But we have become advanced in age, weak and unable to dicharge the duties of our office. And though the dignity obtained by Mathews Metran is one derived from a foreign throne, there is no objection to his being acknowledged as our successor as he has the apostolic imposition of hands. But we suspect that it might give facilities for the visits of foreign metrans during his rule and that it might raise questions fatal to the independancy of the Edavagay in Malankara. But considering the conduct of Mathews Metran hither to we make known unto you that untill we shall have been convinced that his intention to maintain the independence of this throne and that he will act conformally to past custom and the usage of fathers and untill we shall send an order with respect to that matter none shall go to him or acknowledge him.

To this effect 29th Chingam 1843-1019 M. E.

(Royal Court final appeal No. 282 Exibit 36. Letter (Malayalam) dated 29th Chingam 1019 from Cheppad Mar Dionysius to the Kottarakara Vicar & C.)