പരുമല പെരുനാളിനോടനുബന്ധിച്ച് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ 144 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന അഖണ്ഡപ്രാര്‍ത്ഥനയ്ക്ക് പരുമല അഴിപ്പുരയില്‍ തുടക്കമായി. കൊല്ലം ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ അന്തോണിയോസ് ഉദ്ഘാടനം നിര്‍വഹിച്ചു. യുവജനപ്രസ്ഥാനം പ്രസിഡന്റ് ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, അലക്‌സിയോസ് മാര്‍ യൗസേബിയോസ്, ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ്, സഭാ അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, യുവജനപ്രസ്ഥാനം ജനറല്‍ സെക്രട്ടറി ഫാ. അജി.കെ.തോമസ്, ട്രഷറാര്‍ ജോജി പി. തോമസ്, മേഖലാ സെക്രട്ടറി മത്തായി ടി. വര്‍ഗീസ്, ഫാ.വര്‍ഗീസ് ടി. വര്‍ഗീസ്, ഫാ.അനില്‍ ബേബി, പ്രവീണ്‍ ജേക്കബ്, അനില്‍ ഇ.റ്റി.സി.,കേന്ദ്ര സെക്രട്ടറിമാരായ സോഹില്‍ വി. സൈമണ്‍, നിതിന്‍ മണക്കാട്ടുമണ്ണില്‍, ജോബി റ്റി. ലാല്‍ സഭാ മാനേജിംഗ് കമ്മറ്റി അംഗം റോണി വര്‍ഗീസ്, ജോജി ജോണ്‍, ബിനു ശാമുവേല്‍, മനു തമ്പാന്‍, കെവിന്‍ റെജി ടോം, എന്നിവര്‍ സംബന്ധിച്ചു.