പരുമല പെരുനാളിന് കൊടിയേറി

മലങ്കരയുടെ മഹാപരിശുദ്ധന്‍ പരിശുദ്ധ പരുമല തിരുമേനിയുടെ 1165-ാമത് ഓര്‍മ്മപ്പെരുനാളിന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കൊടിയേറ്റ് നിര്‍വഹിച്ചു. അഭി.സഖറിയാ മാര്‍ അന്തോണിയോസ്, അഭി.ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, അഭി.അലക്‌സിയോസ് മാര്‍ യൗസേബിയോസ്, അഭി.യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് എന്നീ മെത്രാപ്പോലീത്തമാര്‍ സന്നിഹിതരായിരുന്നു.
പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, മലങ്കര സഭാ വൈദികട്രസ്റ്റി ഫാ.ഡോ.എം.ഓ.ജോണ്‍, മലങ്കര സഭാ അസ്സോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു. ഉമ്മന്‍ അസി. മാനേജര്‍മാരായ ഫാ.കെ.വി.ജോസഫ് റമ്പാന്‍, ഫാ.എ.ജി.ജോസഫ് റമ്പാന്‍, ഫാ.വൈ.മത്തായിക്കുട്ടി, പരുമല ആശുപത്രി സി.ഇ.ഒ. ഫാ.എം.സിപൗലോസ്,  നിരണം ഭദ്രാസന സെക്രട്ടറി ഫാ.അലക്‌സാണ്ടര്‍ ഏബ്രഹാം, പരുമല സെമിനാരി കൗണ്‍സില്‍ അംഗങ്ങളായ എ.എം.കുരുവിള അരികുപുറം, പി.എ.ജേക്കബ്, ജി.ഉമ്മന്‍ എന്നിവര്‍ കൊടിയേറ്റ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. ആയിരക്കണക്കിന് വിശ്വാസികള്‍ പരിശുദ്ധന്റെ പെരുനാള്‍ കൊടിയേറ്റിന് സാക്ഷ്യം വഹിക്കുവാനായി പരുമലയില്‍ എത്തിച്ചേര്‍ന്നു.