പരിശുദ്ധനായ പരുമല തിരുമേനി ലോകം രുചിച്ചറിയുന്ന വിശുദ്ധി: പ. കാതോലിക്കാ ബാവ

പരിശുദ്ധനായ പരുമല തിരുമേനി ലോകം രുചിച്ചറിയുന്ന വിശുദ്ധിയുടെ ഉറവിടമാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. പരുമല പെരുനാളിന് തുടക്കം കുറിച്ചു നടന്ന തീര്‍ത്ഥാടനവാരാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്. മലങ്കര സഭാ അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍ സ്വാഗതം ആശംസിച്ചു. ഡോ.സിറിയക് തോമസ് മുഖ്യ സന്ദേശം നല്‍കി. മന്ത്രി ശ്രീ.മാത്യു ടി.തോമസ്, ആന്റോ ആന്റണി എം.പി., ഫാ.ഡോ.എം.ഒ.ജോണ്‍, ഷിബു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് നന്ദി അര്‍പ്പിച്ചു.