എം. ടി. പോളിന്റെ സംസ്കാരം ഇന്ന്

കളമശേരി ∙ മലങ്കര ഓർത്തഡോക്സ് സഭ മുൻ സെക്രട്ടറിയും ഇൻഡാൽ മുൻ വർക്സ് മാനേജരുമായ കളമശേരി മുട്ടത്തോട്ടിൽ എം.ടി. പോളിന്റെ (87) സംസ്കാരം ഇന്ന് 3.30ന് ഏലൂർ മാർ ഗ്രിഗോറിയോസ് പള്ളിയിൽ നടക്കും. ഭാര്യ: ഗ്രേസി (കോട്ടയം പുന്നാപ്പറമ്പിൽ കുടുംബാംഗം). മക്കൾ: തങ്കം, സൂസൻ. മരുമകൻ: അജിത് (എവരത്തുകിഴക്കേതിൽ, ആലുവ).

സിഐഐ പ്രസിഡന്റ്, കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ്, എച്ച്ടി ആൻഡ് ഇഎച്ച്ടി കൺസൽറ്റേറ്റിവ് കൗൺസിൽ അംഗം, പ്രൊഡക്ടിവിറ്റി കൗൺസിൽ പ്രസിഡന്റ്, ഇ. ബാലാനന്ദൻ കമ്മിഷൻ ടെക്നിക്കൽ അഡ്‌വൈസർ, നാഷനൽ സേഫ്ടി കൗൺസിൽ കേരള ചാപ്റ്റർ ചെയർമാൻ, മലങ്കര ഓർത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റി അംഗം, വർക്കിങ് കമ്മിറ്റി അംഗം എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

ഇന്ത്യൻ അലുമിനിയം കമ്പനി (ഇൻഡാൽ) യിൽ അൺപേയ്ഡ് അപ്രന്റിസായി ജോലിയിൽ കയറിയ പോൾ 1985 മുതൽ 1989 വരെയാണു വർക്സ് മാനേജരായി പ്രവർത്തിച്ചത്. വർക്സ് മാനേജർ ആയിരിക്കെ ഒട്ടേറെ ചരിത്രപരമായ തീരുമാനങ്ങൾ നടപ്പിലാക്കി. കമ്പനിയിൽ ആദ്യമായി വനിതകൾക്കു ജോലി നൽകുന്നതിനു കരാറുണ്ടാക്കി. ആദ്യമായി ട്രേഡ് യൂണിയനുകളുടെ ഹിതപരിശോധന നടത്തിയതും ഇക്കാലത്താണ്.

30 വർഷം തുടർച്ചയായി ഓർത്തഡോക്സ് സഭാ മാനേജിങ് കമ്മിറ്റി അംഗമായിരുന്നു. ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ അനുശോചിച്ചു. മലയാള മനോരമയ്ക്കു വേണ്ടി എഡിറ്റർ ഫിലിപ് മാത്യു ആദരാഞ്ജലി അർപ്പിച്ചു.

Gepostet von Joice Thottackad am Montag, 22. Oktober 2018

Gepostet von Joice Thottackad am Montag, 22. Oktober 2018

Gepostet von Joice Thottackad am Montag, 22. Oktober 2018