പിറവം പള്ളി: കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തു

പിറവം: സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കാത്ത സംസ്ഥാന സർക്കാരിനെതിരെ കോടതി അലക്ഷ്യ നടപടി ആരംഭിച്ചു. വികാരി ഫാ. സ്കറിയ വട്ടക്കാട്ടിലാണ് ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് സെക്രട്ടറി ടോം ജോസാണ് എതിർ കക്ഷി.
പിറവം പള്ളി കേസിൽ ഓർത്തഡോക്സ്‌ സഭക്ക് അനുകൂലമായ കോടതി വിധി ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ചിരുന്നു. മലങ്കര സഭയുടെ പള്ളികൾ 1934 – ലെ ഭരണഘടനാ പ്രകാരം ഭരിക്കപ്പെടണമെന്നുള്ള 2017 അന്തിമ വിധി പിറവം കേസിനും ബാധകം ആണെന്നും കോടതി ഉത്തരവ്. ഓർത്തഡോക്സ്‌ സഭക്ക് അനുകൂലമായ 1958, 1995, 2017 സുപ്രീം കോടതി വിധികൾ കട്ടച്ചിറ സെന്റ് മേരീസ് പള്ളി കേസിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയി അദ്ധ്യക്ഷനായ ബെഞ്ച് ശെരി വെച്ചിരുന്നു.