മാർത്തോമൻ  ട്രോഫി ക്രിക്കറ്റ് ടൂർണമെൻറ് ലീഗ് മത്സരങ്ങൾ ഒക്ടോബർ പന്ത്രണ്ടിന്

അബുദാബി: സെ. ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ മാർത്തോമൻ ട്രോഫിക്കായുള്ള ക്രിക്കറ്റ് ടൂർണമെൻറ് ലീഗ് മത്സരങ്ങൾ ഒക്ടോബർ 12-ആം തീയതി മുതൽ എമിറേറ്റ്സ് പാലസ് ഗ്രൗണ്ടിൽ ആരംഭിക്കുന്നു. മാർത്തോമൻ ട്രോഫിയുടെ ഏഴാമത് എഡിഷനിൽ തിരഞ്ഞെടുക്കപ്പെട്ട  പത്തോളം ടീമുകൾ പങ്കെടുക്കുന്നു. ടൂർണമെൻറ് നടത്തിപ്പിനായി, റെവ. ഫാ. ബെന്നി മാത്യു, റെവ.ഫാ. പോൾ ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.
ക്രിക്കറ്റ് ടൂർണമെൻറ്ൻറെ ഫൈനൽ ഒക്ടോബർ മാസം 26-ആം തീയതി നടത്തപ്പെടുന്നു.