കട്ടച്ചിറ പള്ളിയില്‍ വിഘടിത വിഭാഗം നടത്തുന്നത് നീതിഷേധം: ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട്

മാവേലിക്കര കട്ടച്ചിറ പള്ളിയില്‍ തുടരെ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്ന യാക്കോബായ വിഭാഗത്തിന്‍റെ നീക്കം ഉപേക്ഷിക്കണം. പാത്രിയര്‍ക്കീസ് വിഭാഗത്തിലെ ഒരു വ്യക്തിയുടെ മരണത്തെ തുടര്‍ന്ന് വികാരി ഫാ. ജോണ്‍സ് ഈപ്പന്‍ ശവസംസ്ക്കാര കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും അത് മുഖവിലയ്ക്കെടുക്കാതെ മറു വിഭാഗത്തിലെ വികാരി സെമിത്തേരിയില്‍ കയറി മൃതദേഹം സംസ്ക്കരിക്കണമെന്ന് ശഠിക്കുകയാണുണ്ടായത്. 1934-ലെ ഭരണഘടന പ്രകാരം നിയമിക്കപ്പെട്ട വൈദികനല്ലാതെ മറ്റാര്‍ക്കും കര്‍മ്മങ്ങള്‍ നടത്താന്‍ സുപ്രീംകോടതിയുടെ അനുവാദമില്ലന്നിരിക്കെ, മാനുഷിക പരിഗണന വച്ച് യാക്കോബായ വിഭാഗത്തിന്‍റെ ചാപ്പലില്‍ വച്ച് മൃതദേഹത്തില്‍ കൂദാശകള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം ഇപ്രാവശ്യം മാത്രം വൈദീകനെ കൂടാതെ 20 പേര്‍ സെമിത്തേരിയില്‍ പ്രവേശിച്ച് മൃതദേഹം സംസ്ക്കരിക്കുന്നതിന് ഓര്‍ത്തഡോക്ല് സഭ അനുവാദം കൊടുത്തെങ്കിലും , അതിന് വഴങ്ങാതെ മൃതശരീരം വച്ചുള്ള വിലപേശല്‍ നടത്തുകയും മറുവിഭാഗത്തിലെ വികാരി് സെമിത്തേരിയില്‍ അനധികൃതമായി പ്രവേശിച്ച് അവകാശം പിടിച്ചെടുക്കുന്നതിന് ശ്രമിച്ച് കൊണ്ടിരിക്കുകയുമാണ്. ഇത്രയധികം വിട്ടുവീഴ്ചകള്‍ ചെയ്തിട്ടും മൃതശരീരം ഇനിയും കബറടക്കാന്‍ മറുവിഭാഗം തയ്യാറായിട്ടില്ല. ഒരു മൃതശരീരം വച്ച് വിലപേശി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് സംഘര്‍ഷാവസ്ഥാ സൃഷ്ടിക്കുവാനുള്ള പാത്രിയര്‍ക്കീസ് വിഭാഗത്തിന്‍റെ ആസൂത്രിത ശ്രമമാണിത്. ഇതില്‍ ഓര്‍ത്തഡോക്സ് സഭ ശക്തമായി പ്രതിഷേധിക്കുന്നു.

ഫാ.ഡോ.ജോണ്സ് ഏബ്രഹാം കോനാട്ട്