61. മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ മലയാഴ്മയില്‍ നമസ്കാരപുസ്തകം അച്ചടിപ്പിച്ച് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതു കൂടാതെ തനതായിട്ടു ഒരു അച്ചുകൂടം വേണമെന്നു നിശ്ചയിച്ച് ശീമയില്‍ നിന്നു ഇരുമ്പ് പ്രസ് വരുത്തി അച്ചടി തുടങ്ങിയിരിക്കുന്നു. മലയാളത്തില്‍ വര്‍ത്തമാന കടലാസും പ്രസിദ്ധം ചെയ്തത് 1868-ല്‍ ചിങ്ങം ഒന്നിനു ആകുന്നു. കേരളപതാക എന്ന് പേര്. അച്ചുകൂടത്തിനു സെന്‍റ് തോമസ് അച്ചുകൂടമെന്നു പേര്.
(ഇടവഴിക്കല്‍ ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ, ഇടവഴിക്കല്‍ ഡയറിയില്‍ എഴുതിയത്)