ഓ.സി.വൈ.എം. സാൽമിയ മേഖല: ‘കിങ്ങിണിക്കൂട്ടം’ ആരംഭിച്ചു

 

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലുള്ള സാൽമ

യ മേഖലാ ‘കിങ്ങിണിക്കൂട്ടം 2018’ മാതൃഭാഷാ പഠനകളരിക്ക്‌ തുടക്കം കുറിച്ചു. സെന്റ്‌ മേരീസ്‌ ചാപ്പലിൽ നടന്ന ചടങ്ങുകൾ മഹാഇടവക സഹവികാരിയും യുവജനപ്രസ്ഥാനം വൈസ്‌-പ്രസിഡണ്ടുമായ റവ. ഫാ. ജിജു ജോർജ്ജ്‌ ഭദ്രദീപം തെളിയിച്ച്‌ ഉത്ഘാടനം ചെയ്തു.

 ഇടവക ആക്ടിംഗ്‌ ട്രഷറാർ മാത്യൂ സക്കറിയ, ഓ.സി.വൈ.എം. ട്രഷറാർ സുമോദ്‌ മാത്യൂ എന്നിവർ പ്രസംഗിച്ചു. മലയാള ഭാഷയുടെ പൈതൃകവും പാരമ്പര്യവും കാത്തുസൂക്ഷിക്കുമെന്ന പ്രതിജ്ഞ കിങ്ങിണിക്കൂട്ടം ജോ. കൺവീനർ മനോജ് എബ്രഹാം ചൊല്ലിക്കൊടുത്തു. മഹാ ഇടവകയുടെ സണ്ഡേസ്കൂളിലെ സീനിയർ അധ്യാപകൻ സാംകുട്ടി ജോർജ്ജ് കുട്ടികൾക്ക്‌ ആദ്യാക്ഷരം കുറിച്ചുകൊടുത്തു.