മാതൃഭാഷാ പഠനകളരി ‘കിങ്ങിണിക്കൂട്ടം 2018’ സംഘടിപ്പിക്കുന്നു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയിലെ ആത്മീയ പ്രസ്ഥാനമായ ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘കിങ്ങിണിക്കൂട്ടം’ എന്ന പേരിൽ മാതൃഭാഷാ പഠനകളരി സംഘടിപ്പിക്കുന്നു.

ശ്രേഷ്ഠഭാഷാ ശ്രേണിയിലേക്ക്‌ ഉയർത്തപ്പെട്ട മലയാളത്തിന്റെ മഹത്വവും, നന്മകളും പ്രവാസി മലയാളത്തിന്റെ ഭാവിതലമുറയ്ക്ക്‌ പകർന്നു നൽകുകയെന്ന ലക്ഷ്യത്തോടു കൂടി മെയ്‌ 31 മുതൽ ജൂൺ 6 വരെ അബ്ബാസിയ സെന്റ്‌. ജോർജ്ജ്‌ ചാപ്പൽ, സാൽമിയ സെന്റ്‌. മേരീസ്‌ ചാപ്പൽ എന്നിവിടങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന പഠനകളരിയെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾക്ക്‌ 60069715, 97474649 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്‌.