കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലുള്ള അബ്ബാസിയാ മേഖലാ ‘കിങ്ങിണിക്കൂട്ടം 2018’ മാതൃഭാഷാ പഠനകളരിക്ക് തുടക്കം കുറിച്ചു. സെന്റ് ജോർജ്ജ് ചാപ്പലിൽ നടന്ന ചടങ്ങുകൾ മഹാഇടവക വികാരിയും യുവജനപ്രസ്ഥാനം പ്രസിഡണ്ടുമായ റവ. ഫാ. ജേക്കബ് തോമസ് ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു.
ഇടവക ആക്ടിംഗ് സെക്രട്ടറി എബി തോമസ്, ഓ.സി.വൈ.എം. ലേ-വൈസ് പ്രസിഡണ്ട് അജീഷ് തോമസ്, സെക്രട്ടറി അനു വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു. മലയാള ഭാഷയുടെ പൈതൃകവും പാരമ്പര്യവും കാത്തുസൂക്ഷിക്കുമെന്ന പ്രതിജ്ഞ കിങ്ങിണിക്കൂട്ടം കൺവീനർ ദീപ് ജോൺ ചൊല്ലിക്കൊടുത്തു. മഹാ ഇടവകയുടെ സണ്ഡേസ്കൂൾ ഹെഡ്മാസ്റ്റർ കുര്യൻ വർഗീസ് കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചുകൊടുത്തു.
Recent Comments