ദരിദ്രരോട് താദാത്മ്യം പ്രാപിച്ചു ഇഴുകിച്ചേരുന്നതാണ് എന്റെ സുവിശേഷം: ദയാബായി

മനുഷ്യബന്ധങ്ങൾക്കു മുറിവേൽക്കുന്ന ഇക്കാലത്തു വിടവുകളും അതിരുകളും ഇല്ലാത്ത മനുഷ്യ സ്നേഹം കാത്തുസൂക്ഷിക്കണമെന്ന് പ്രശസ്ത സാമൂഹികപ്രവർത്തക ദയാബായി. ഓർഡർ ഓഫ് സെന്റ്‌ജോർജ് അവാർഡ് സ്വീകരിച്ചു മറുപടിപ്രസംഗം നടത്തുകയായിരുന്നു അവർ.
ഗാന്ധിജിയുടെ കഥകൾ കേട്ടുവളർന്ന ചെറുപ്പകാലത്തെപ്പറ്റിയുള്ള ഓർമ്മകൾ അവർ സദസ്സുമായി പങ്കുവച്ചു. കാറ്റും, മഴയും, വെയിലും, മഞ്ഞും തടസ്സമാകതെയുള്ള സേവനത്തെ അവർ പാട്ടിലൂടെ അവതരിപ്പിച്ചു. എൻഡോസൾഫാൻ ദുരിതബാധിതരായ കുഞ്ഞുങ്ങളെപ്പറ്റി പറഞ്ഞപ്പോൾ അവർ കരഞ്ഞു.
‘ദരിദ്രരുടെ പക്ഷംചേരലല്ല, അവരോട് താദാത്മ്യം പ്രാപിച്ചു ഇഴുകിച്ചേരുന്നതാണ് എന്റെ സുവിശേഷം’, ദയാബായി പറഞ്ഞു.
വിശ്വാസങ്ങൾക്കുമപ്പുറം നന്മയുടെ അനുഭവം എല്ലാവർക്കും ലഭ്യമാക്കേണ്ടതുണ്ടെന്നു ഉത്‌ഘാടകനായ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു